Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ബുള്‍ ജെറ്റിന്റെ നെപ്പോളിയനെ ഉടനൊന്നും വിട്ടുകിട്ടില്ല; വാഹനം സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്ന് കോടതി

കണ്ണൂര്‍ : കണ്ണൂരിലെ വിവാദ യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ രൂപം മാറ്റം വരുത്തിയ ടെമ്പോ ട്രാവലര്‍ വിട്ടുനല്‍കാന്‍ അനുമതിയില്ല. വാഹനത്തിലെ അനധികൃത ഫിറ്റിംഗുകള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്ന് തലശേരി അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വാഹനം നിയമാനുസൃതമായ രീതിയില്‍ സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

1

വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എബിന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വ്‌ളോഗര്‍മാരുടെ അഭിഭാഷകന്‍ പറഞ്ഞു. സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

2

ആര്‍ ടി ഓഫീസില്‍ അധിക്രമിച്ച് കയറി ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കൂടാതെ പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

3

വാഹനത്തിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും മോട്ടോര്‍ വാഹന വകുപ്പിലെ 53 (1എ) വകുപ്പ് പ്രകാരമാണ് നടപടി. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം ഡി ജി പി എം ആര്‍ അജിത് കുമാര്‍ അറിയിച്ചിരുന്നു.

4

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വിശദീകരണം തൃപ്തികരമല്ലാത്തതിനാലായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

5

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമായത്.

6

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ പിഴയായി 42000 രൂപയോളമാണ് ആര്‍ടിഒ ഇവര്‍ക്ക് പിഴയിട്ടിരിക്കുന്നത്. എന്നാല്‍ ആര്‍ടിഒ ഓഫീസിലുണ്ടായ സംഭവവികാസങ്ങളാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്. സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയായിരുന്നു ഇവര്‍. കൊവിഡ്് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിച്ചതെല്ലാം ഇവര്‍ക്ക് കൂടടുതല്‍ തലവേദന സൃഷ്ടിച്ചു.

7

ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പറക്കും തളിക പോലെ മോഡിഫിക്കേഷന്‍ ചെയ്ത വണ്ട് റോഡിലിറക്കി എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. കൈയടിക്കാന്‍ ആളുണ്ടെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ തുടങ്ങിയാല്‍ ഒരുനാള്‍ നിയമം നിങ്ങളേയും തേടിവരുമെന്നായിരുന്നു ഫേസ്ബുക്കില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+