• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: കേസുകൾ നൂറായി കമറുദ്ദീനെ മുസ് ലിം ലീഗും കൈയ്യൊഴിയുന്നു

  • By Desk

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ വീണ്ടും കേസ്. ഇതോടെ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസുകളുടെ എണ്ണം 100 കടന്നു. പാണത്തൂര്‍ കള്ളാര്‍ മാലക്കല്ലിലെ സി.എം ഹൗസില്‍ അബൂബക്കറിന്റെ (73) പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2013 നവംബര്‍ അഞ്ചിന് 25 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്നും പിന്നീട് പണം തിരിച്ചു തരാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.

പെരിങ്ങോം പീഡനം: രണ്ടു പേർക്കെതിരെ കൂടി പോക്സോ ചുമത്തി, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘംപെരിങ്ങോം പീഡനം: രണ്ടു പേർക്കെതിരെ കൂടി പോക്സോ ചുമത്തി, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം

സംഭവത്തില്‍ എം.സി കമറുദ്ദീന്‍, പി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സമാനരീതിയില്‍ ചന്തേര സ്റ്റേഷനിലും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃക്കരിപ്പൂര്‍ ബീരിച്ചിരിയിലെ പുതിയ പാട്ടില്ലത്ത് അസീസ് 2017-2028 കാലയളവില്‍ 16 ലക്ഷം രൂപയും, പടന്ന കോട്ടയം താറിലെ സൈനബ 2011-ല്‍ 6 ലക്ഷവും മാണിയാട്ടെ ടി.വി പി. സലീന 2017ല്‍ 3 ലക്ഷവും നിക്ഷേപം നടത്തിയിരുന്നുവെന്നും പിന്നീട് പണം തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. ഇതുവരെ 107 കേസുകളാണ് എം.എല്‍.എക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.


12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്‌നങ്ങളില്‍ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കമറുദ്ദീനെ ലീഗ് നേതൃത്വം കയ്യൊഴിഞ്ഞതിനു പിന്നാലെ യു.ഡി.എഫും നിലപാട് ശക്തമാക്കുകയാണ്.

പരാതിക്കാരുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ പിന്നോട്ടടിയെന്നും സൂചനയുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമറുദ്ദീനെ മഞ്ചേശ്വരത്തു നിന്നും മത്സരിപ്പിക്കരുതെന്ന് പാർട്ടി യിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട് മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വവും ഈ വിഷയത്തിൽ അതൃപ്തിയിലാണ് കമറുദ്ദീന്റെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് കെ.പി.എ മജീദ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് അന്വേഷണം നടത്തുന്ന ജില്ലാ നേതാക്കൾ അംഗങ്ങളായ സമിതിയുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. ...

English summary
Fashion gold fraud: Number of cases against MC Kamarudhin touches 107
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X