Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പിനിശേരിയിലെ റെയില്‍വേ ട്രാക്കില്‍ കരിങ്കല്ല്; അന്വേഷണം ഊര്‍ജിതമാക്കി റെയില്‍വേ

കണ്ണൂര്‍: റെയില്‍വേ പാളത്തില്‍ പത്ത് മീറ്ററോളം കരിങ്കല്ല് നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തെ കുറിച്ച് വളപട്ടണം പൊലിസും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം ശക്തമാക്കി. മംഗ്ളൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ ലോക്കോ പൈലറ്റിന്റെ ജാഗ്രതയില്‍ വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

പാപ്പിനിശേരി മേല്‍പാലത്തിനും പാപ്പിനിശേരി പാലത്തിനും ഇടയിലുള്ള റെയില്‍വേ പാളത്തിലാണ് കരിങ്കല്ലുകള്‍ നിരത്തിയത്. ട്രെയിന്‍ ഓടുന്നതിനിടെ അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരു ട്രാക്കില്‍ മൂന്ന് മീറ്ററോളവും മറ്റൊരു ട്രാക്കില്‍ പത്ത് മീറ്ററോളം കരിങ്കല്ല് നിരത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

wd

ട്രെയിന്‍കയറി കരിങ്കല്ലുകളില്‍ കുറച്ചെണ്ണം ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് ആര്‍.പി.എഫും വളപട്ടണം പൊലിസും സംഭവ സ്ഥലത്തെത്തി കരിങ്കല്‍ ചീളുകള്‍ മാറ്റി. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്ന് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ദേശവിരുദ്ധമായ അട്ടിമറി നീക്കമാണ് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കോര്‍ഡിനേറ്റര്‍ ആര്‍ടിസ്റ്റ് ശശികല ആവശ്യപ്പെട്ടു. കണ്ണൂരില്‍ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതില്‍ രാഷ്ട്ര വിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുമെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് ആവശ്യപ്പെട്ടു.

ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ഗൂഢനീക്കമാണ് നടന്നതെന്ന് ഹരിദാസ് ആരോപിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗൂഢാലോചനയിലൂടെ ട്രെയിന്‍ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി തെളിഞ്ഞിരിക്കുകയാണ്. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കഴിഞ്ഞ ദിവസം ഒരു ചരക്കു തീവണ്ടി ഈ മേഖലയില്‍ അട്ടിമറി നീക്കത്തെ തുടര്‍ന്നു നിര്‍ത്തിയിടേണ്ട അവസ്ഥവരെ ഉണ്ടായതായും പറയപ്പെടുന്നു.

അതീവ സുരക്ഷാ മേഖലയായ റയില്‍വേ ട്രാക്കുകളിലേക്ക് അതിക്രമിച്ചു കടക്കുന്നതുതന്നെ ജാമ്യമില്ലാ കുറ്റകരമാണെന്നിരിക്കെ ശക്തമായ അന്വേഷണം ഉണ്ടാകണമെന്നും ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. വന്‍ദുരന്തത്തില്‍ നിന്നും മലബാര്‍ എക്സ്പ്രസ്സ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ട്രാക്കില്‍ വളരെ നീളത്തില്‍ കരിങ്കല്‍ ചീളുകള്‍ നിരത്തിവെച്ച നിലയിലും കണ്ടെത്തി.

ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ വേഗത കുറക്കുകയും ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു, അപ്പോള്‍ത്തന്നെ ആര്‍ പി എഫും വളപട്ടണം പോലീസും സ്ഥലത്തെത്തി അന്വേഷണത്തില്‍ വസ്തുത സ്ഥിരീകരിച്ചു.

ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍

പാളത്തില്‍ ഇതിനാലുണ്ടായ പോറലുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടുദിവസം മുന്‍പു വളപട്ടണത്തും, ചിറക്കലിലും സമാനമായ സംഭവമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ' എന്‍ ഹരിദാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+