Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ വാര്‍ത്ത നല്‍കി; മാധ്യമ പ്രവര്‍ത്തകന് പിണറായിയുടെ ബന്ധുവിന്റെ വധഭീഷണി

കണ്ണൂര്‍: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെൡപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി. കണ്ണൂര്‍ മീഡിയയുടെ മാധ്യമപ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ല എന്നായിരുന്നു ഭീഷണി എന്ന് ശിവദാസന്‍ പറയുന്നു.

ശിവദാസന്‍ കരിപ്പാലിന്റെ വാട്‌സാപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജ്യേഷ്ഠന്റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത് എന്ന് ശിവദാസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂരില്‍ ജീവിക്കുന്നത് പേടിയോടെ ആണെന്നും ശിവദാസന്‍ പറഞ്ഞു. ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നതെന്നും ശിവദാസന്‍ കരിപ്പാല്‍ പറഞ്ഞു. പൊലീസിന് പരാതി നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും.

PV

അതേസമയം സന്ദേശം അയച്ചത് താന്‍ തന്നെയാണെന്ന് സത്യന്‍ സ്ഥിരീകരിച്ചു എന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ പലയിടത്തും പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു.

കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്ത കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ്, ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ച ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു ആര്‍ വൈ എഫ് പ്രവര്‍ത്തകനും പരിക്കേറ്റു. കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കോഴിക്കോട്ടും ജലപീരങ്കി പ്രയോഗിച്ചു. മുന്നറിയിപ്പില്ലാതെയാണ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാരോപിച്ച് കോണ്‍ഗ്രസ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. സ്വപ്‌നയുടെ ആരോപണം ആയുധമാക്കി സര്‍ക്കാരിനെതിരെ തുടര്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+