Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.വി ജയരാജനുമായി കൂടിക്കാഴ്ച നടത്തി പ്രസീത അഴിക്കോട്

പ്രസീതയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മാണെന്ന നേരത്തെ തന്നെ ബിജെപി ആരോപിച്ചിരുന്നു

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച ജെആർപി ട്രഷറർ പ്രസീത അഴിക്കോട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് പ്രസീത ജയരാജനെ കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെആർപി നേതാവ് സി.കെ ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന വെളിപ്പെടുത്തൽ നടത്തിയത്.

MV Jayarajan

പ്രസീതയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മാണെന്ന നേരത്തെ തന്നെ ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.വി ജയരാജനുമായുള്ള പ്രസീതയുടെ കൂടിക്കാഴ്ച. ഇത് കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്. നേരത്തെ കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതിയാകാതിരുന്നതും വിവാദമായിരുന്നു.

എന്നാൽ മന്ത്രിയെ കാണാനാണ് താൻ പാർട്ടി ഓഫിസിലെത്തിയതെന്നാണ് പ്രസീത നൽകുന്ന വിശദീകരണം. കേസിന്റെ കാര്യം സംസാരിക്കാനല്ല വന്നതെന്നും അവർ വ്യക്തമാക്കി.സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. അതിന് മന്ത്രിയെ കാണാനാണ് വന്നത്. മന്ത്രി എത്താൻ വൈകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയെ കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

    ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്താണ് തെറ്റെന്നും പ്രസീത ചോദിച്ചു. കോഴ നല്‍കിയെന്ന കേസില്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത് അനുസരിച്ച്‌ അരിസറ്റോ ജംഗ്ഷനിലെ ഹോട്ടലിലാണ് ആറു മണിക്കൂര്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+