Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപറമ്പ് ഏര്യത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തളിപറമ്പ്: തളിപറമ്പില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയില്‍ വീട്ടില്‍ എം. സജീവനാ(40)ണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട് മലയോര ഹൈവേയില്‍ പൂവം ടൗണിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്തു നിന്നും തളിപറമ്പിലേക്ക് പോവുകയായിരുന്ന കെഎല്‍ 59 എഫ് 2900 ആപ്പിള്‍ എന്ന സ്വകാര്യ ബസാണ് കെഎല്‍ 59 ഡബ്ള്യു 2833 പള്‍സര്‍ ബൈക്കില്‍ ഇടിച്ചത്.

ആലക്കോട് ഭാഗത്തു നിന്ന് തളിപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന താജ്ലൈന്‍ ബസ്, സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയായിരുന്നു. ഈ ബസിനെ മറികടന്ന് എത്തിയ ആപ്പിള്‍ ബസ് തളിപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിലിടിച്ചിട്ടും നിര്‍ത്താതെ മുന്‍പോട്ടു നിരങ്ങിയ ബസ് റോഡില്‍ വീണ സജീവന്റെ ദേഹത്തൂടെ കയറിയിറങ്ങുകയായിരുന്നു.

accident

ഉടന്‍ നാട്ടുകാര്‍ തളിപറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെനയന്നൂരിലെ ഹൈമാക് സെയില്‍സ് കോര്‍പറേഷന്‍ മാനേജരാണ് സജീവന്‍. കണാരം വയലിലെ കണ്ണന്‍ -ചേയിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി (അധ്യാപിക, കാര്യപ്പള്ളി സ്‌ക്കൂള്‍). മക്കള്‍: ഹരികൃഷ്ണന്‍, ഹരിനന്ദ. സഹോദരങ്ങള്‍: സവിത ( പുളിമ്പറമ്പ്) ഷൈലജ (കണാരം വയല്‍). സൗദാമിനി(ആശാവര്‍ക്കര്‍, സിപിഎം തോട്ടാറമ്പ് ബ്രാഞ്ച്സെക്രട്ടറി).

തളിപറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആപ്പിള്‍ ബസ് ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+