ധര്‍മടം പൊലിസ് സ്‌റ്റേഷനില്‍ വയോധികയെ അക്രമിച്ച എസ്എച്ച്ഒവിനെതിരെ വീണ്ടും പരാതി നല്‍കി
തലശേരി: ധര്‍മടം പൊലിസ് സ്‌റ്റേഷനിലെത്തിയ വയോധികയെയും മകളെയും മരുമകനായ യുവാവിനെതിരെയും അനാവശ്യമായി കടന്നാക്രമിച്ച സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.വി സ്മിതേഷിനെതിരെ പീഡനത്തിനിരയായവര്‍ വീണ്ടും പരാതി നല്‍കി. തലശേരി എ.സി.പിക്കാണ് തങ്ങളെ മര്‍ദ്ദിച്ച എസ്. എച്ച്.ഒവിനെതിരെ വീണ്ടും ഇവര്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ കുറ്റാരോപിതനായ എസ്. എച്ച്. ഒ തന്റെ ലാത്തികൊണ്ടു കുത്തിയെന്ന് മമ്പറം കീഴത്തൂരിലെ ഷീബനിവാസില്‍ രോഹിണിയുടെ(72) പരാതി. താന്‍ ഹൃദ്‌രോഗിയാണെന്നും പറഞ്ഞിട്ടും സ്‌റ്റേഷന്റെ ചുമതലയുളള കെ.വി സ്മിതേഷ് തന്നെ കുത്തിവീഴ്ത്തിയെന്നും രോഹിണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എലികളെ പിടിച്ചതു പോലെ തന്നെ പിടിച്ചുകുത്തി. മകള്‍ ബിന്ദുവിന്റെ കൈയില്‍ കാറിലിരിക്കവെ ലാത്തികൊണ്ടു അടിച്ചു. ബിന്ദുവിന്റെ മകനെ കാറില്‍ നിന്നും ലാത്തി ഉപയോഗിച്ചു മര്‍ദ്ദിക്കുകയുംചെയ്തു.

ഒരുമണിക്കൂറോളം പ്രകോപിതനായ പൊലിസുകാരന്‍ തങ്ങളെ അക്രമിച്ചുവെന്നുമാണ് ഇവര്‍ തലശേരി എ.സി.പി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. എടക്കാട്ടെ വീട്ടില്‍നിന്നുംതന്റെ മകന്‍ സുനില്‍കുമാറിനെ പൊലിസ്‌കസ്റ്റഡിയിലെടുത്തുവെന്നു അറിഞ്ഞാണ് സ്‌റ്റേഷനിലേക്ക് കാര്യമറിയുന്നതിനായി മകളോടൊപ്പം പോയത്. മദ്യപിച്ചു വാഹനമോടിച്ചുവെന്നു ആരോപിച്ചു കസ്റ്റഡിയിലെടുത്ത തന്റെ മകന്‍ സുനില്‍കുമാറിനെ സ്‌റ്റേഷനില്‍ നിന്നും കെ.വി സ്മിതേഷ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് രോഹിണിയുടെ പരാതി.
തങ്ങള്‍ക്കെതിരെ അക്രമം നടക്കുമ്പോള്‍ സ്‌റ്റേഷിനിലുണ്ടായിരുന്ന വനിതാ പൊലിസുകാര്‍ ഉള്‍പ്പെടെയുളള അഞ്ചു പേര്‍ എസ്. എച്ച്. ഒയെ തടഞ്ഞിരുന്നുവെന്നും എന്നാല്‍ ഇവരോട് അകത്തേക്ക് കയറി പോവാനാണ് ഇയാള്‍ പറഞ്ഞതെന്നും രോഹിണി പറഞ്ഞു.അതേസമയം, സംഭവത്തില്‍ എസ്എച്ച്ഒ സ്മിതേഷിനെതിരെ കേസ് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പരാതിക്കാരെ തടഞ്ഞുവെക്കല്‍ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ (323), വടി കൊണ്ട് കമ്പി കൊണ്ടോ അടിച്ചു പരുക്കേല്‍പ്പിക്കല്‍ (324),നാശനഷ്ടം ഉണ്ടാക്കല്‍ (427) എന്നി വകുപ്പുകളാണ് ചുമത്തിയത്. അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ല. എസ്. എച്ച്.ഒ മദ്യപിച്ചു വാഹനമോടിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കിയെന്നു ആരോപിച്ചു കസ്റ്റഡിയിലെടുത്ത സുനില്‍കുമാര്‍ എ എസ് പി യ്ക്ക് നല്‍കിയ പരാതിയിലാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. സുനില്‍കുമാറിനെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications