Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുപുഴയില്‍ വന്‍ മയക്കുമരുന്ന് വേട്ട, മാട്ടൂല്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

Arrest3111

ഇരിട്ടി: കേരളസംസ്ഥാന അതിര്‍ത്തിയായ ഇരിട്ടി കൂട്ടുപുഴയില്‍ വന്‍ എം. ഡി. എം. എശേഖരവുമായി യുവാവ് അറസ്റ്റില്‍. കൂട്ടുപുഴ അതിര്‍ത്തിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെയും സംയുക്ത വാഹനപരിശോധനയിലാണ് അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എം.ഡി. എം. എ പിടികൂടിയത്. പഴയങ്ങാടി മാട്ടൂല്‍ മടക്കര സ്വദേശി കളത്തില്‍ പറമ്പില്‍ വീട്ടില്‍ കെ.പി സലീല്‍കുമാറാണ് അറസ്റ്റിലായത്.

ബംഗ്‌ളൂൂരില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ബംഗ്‌ളൂരിലെ ബ്‌ളാബ്‌ളാ കാര്‍ എന്ന കാര്‍ പൂളിങ് ആപ്പ് വഴി കാര്‍പൂള്‍ ചെയ്തുവരുന്നതിനിടെയാണ് യുവാവ് എക്‌സൈസ് പിടിയിലായത്. ഇയാള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌റാക്കറ്റിലെ കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അതീവമാരക മയക്കുമരുന്നായ എം. ഡി. എം. എ എത്തിച്ചു നല്‍കുന്നത്‌സലീല്‍കുമാറാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ടെന്നു എക്‌സൈസ് അറിയിച്ചു.

ബംഗ്‌ളൂരിലെ ചില രഹസ്യകേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിച്ചുവരുന്നത്. കര്‍ണാടകയില്‍ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് പത്തിരട്ടി വിലയ്ക്കു കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കൊണ്ടു വില്‍പന നടത്തുകയെന്നതാണ് യുവാവിന്റെ രീതി. പ്രതിക്കെതിരെ എന്‍.ഡി. പി. എസ് ആക്റ്റ് അനുസരിച്ചു കേസെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലേക്ക് അതിര്‍ത്തി വഴി സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവും കടത്തുന്നത് വ്യാപകമാകുന്നതിനെ തുടര്‍ന്ന് പൊലിസും എക്‌സൈസും സംയുക്ത റെയ്ഡും ശക്തമാക്കിയിട്ടുണ്ട്.ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൂടുതലായെത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇതിന്റെ വിപണനം നടക്കുന്നത്. അറസ്റ്റിലായ പ്രതിയെ വടകര ആന്റിനാര്‍ക്കോട്ടിക്ക് കോടതിയിലാണ് ഹാജരാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+