എസ്.പി.സി.എ ഏറ്റെടുത്തു; കണ്ണൂരിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനും നേർക്കുന്നേർ
കോടതിയുടെയും സർക്കാറിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം ഏറ്റെടുത്തതെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്
കണ്ണൂർ: മൃഗങ്ങൾക്കെതിരായ അക്രമണങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ്(എസ്.പി.സി.എ) ഓഫീസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും നേർക്കുന്നേർ. എസ്പിസിഎയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ജില്ലാ പഞ്ചായത്തിനു പല തവണ പരാതി ലഭിച്ചതിനെ തുടർന്നാണു സൊസൈറ്റിയുടെ ചുമതല ഏറ്റെടുക്കുന്നതെന്നാണ് ജില്ല പഞ്ചായത്തിന്റെ വാദം. എന്നാൽ എസ്പിസിഎ സ്വതന്ത്ര സ്ഥാപനമാണെന്നും കോർപറേഷൻ പരിധിയിലുള്ള സ്ഥാപനം ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയില്ലെന്നും കോർപറേഷനും വ്യക്തമാക്കുന്നു.

കോടതിയുടെയും സർക്കാറിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം ഏറ്റെടുത്തതെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്. ഇതിന്റെ ഭാഗമായി സൊസൈറ്റിയുടെ ചുമതല ഏറ്റെടുക്കുന്നതെന്നു പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സ്ഥാപനത്തിൽ നോട്ടിസ് പതിപ്പിച്ചു. ഇതിനെ കോർപ്പറേഷൻ മേയർ ടി.ഒ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം എതിർത്തതോടെ സ്ഥലത്ത് വലിയ വാക്കുതർക്കമുണ്ടായി.
Recommended Video

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.പി.സി.എ ഏറ്റെടുക്കാനെത്തിയത്. വിവരമറിഞ്ഞ് മേയർ ടി.ഒ. മോഹനനും സ്ഥലത്തെത്തുകയും ജില്ലാ പഞ്ചായത്ത് നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു.
'എസ്പിസിഎ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് 2013ൽ സർക്കാർ ഉത്തരവുണ്ട്. കഴിഞ്ഞ വർഷം ഇടുക്കിയിൽ പരാതിയുണ്ടായപ്പോൾ സ്ഥാപനം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്നു ഹൈക്കോടതി വിധിച്ചിരുന്നു. എല്ലാ ജില്ലകളിലും ഇതു നടപ്പാക്കണമെന്നും ഹൈക്കോടതി വിധിയിലുണ്ട്', പി.പി.ദിവ്യ പറഞ്ഞു. കോർപറേഷനകത്ത് ജില്ല പഞ്ചായത്തിന് ഒരു അധികാരവും ഇല്ലെന്നും ഇല്ലാത്ത ഉത്തരവിെൻറ പേരിലാണ് സ്ഥാപനം ഏറ്റെടുക്കുന്നതെന്നും മേയറും വ്യക്തമാക്കി.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications