Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാ വിളയാട്ടം; പൊലീസ് നിഷ്‌ക്രിയമെന്ന് പരാതി

കണ്ണൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് രണ്ട് പേരെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പഴയബസ് സ്റ്റാന്റില്‍ വെച്ച് മദ്യലഹരിയില്‍ ഇരുമ്പ് വടി കൊണ്ട് യാത്രക്കാരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. മാതമംഗലം എരമം സ്വദേശി പ്രവീണിനെ(43)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

dsaasd

ഇയാള്‍ക്കെതിരേ പിടിച്ചുപറി, മോഷണം തുടങ്ങിയവയ്ക്ക് 13 കേസുകള്‍ നിലവിലുണ്ടെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്‍ അറിയിച്ചു. ഞായറാഴ്ച്ച രാത്രി 12 മണിയോടെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലായിരുന്നു അക്രമം. ട്രെയിന്‍ ഇറങ്ങി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പഴയ ബസ് സ്റ്റാന്റിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണികൃഷ്ണന്‍ (63), കാസറഗോഡ് നെല്ലിക്കുന്ന് സ്വദേശി ഉമേശന്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് പൂവില്‍പനക്കാര്‍ പന്തലിനായി സൂക്ഷിച്ച ഇരുമ്പ് കമ്പി കൊണ്ടാണ് പ്രതി ആക്രമം നടത്തിയത്. പ്രവീണിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ നഗരത്തെ പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു ഗുണ്ടകളും പിടിച്ചുപറിക്കാരും രാപകല്‍ വിഹരിക്കുമ്പോഴും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഒരുമാസംമുന്‍പ് ഇവിടെ തളിപ്പറമ്പ് തൃച്ഛംബരം സ്വദേശിയായ യുവാവിന് ഓട്ടോറിക്ഷ ഡ്രൈവറുടെ അതിക്രൂരമായ മര്‍ദ്ദനമേറ്റു മരണമടഞ്ഞിരുന്നു.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഈ കേസിലെ പ്രതിയെ പൊലിസ് സി.സി.ടി.വി ക്യാമറയുടെ സഹായത്താലാണ് അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വെളിച്ചമോ പൊലിസ് സുരക്ഷയോയില്ലാത്തതാണ് ഗുണ്ടകള്‍ വിഹരിക്കാന്‍ കാരണമാണെന്നാണ് ജനങ്ങളുടെ പരാതി. ആറ് മാസം മുന്‍പാണ് കണ്ണൂര്‍ സിറ്റിയില്‍ വെച്ചു പയ്യാമ്പലത്തെ ഹോട്ടല്‍ വ്യാപാരി മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ കുത്തേറ്റു മരിച്ചത്. വാഹനപാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+