കണ്ണൂരില്‍ കാണാം സായിപ്പന്‍മാരെ ഞെട്ടിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ തുണിത്തരങ്ങള്‍
കണ്ണൂര്‍: ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ അപൂര്‍വ്വ വസ്ത്ര പ്രദര്‍ശനവുമായി പയ്യാമ്പലത്തെ കൈത്തറി മ്യുസിയം. 1924 ല്‍ ലണ്ടനിലെ വെംബ്‌ളി എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരമ്പരാഗതമായ തുണിത്തരങ്ങളുടെ പ്രത്യേക പ്രദര്‍ശനമാണ് കൈത്തറി മ്യൂസിയത്തില്‍ ഒരുക്കിയത്. ഗോള്‍ഡന്‍ എംബ്രോയ്ഡറി ടേബിള്‍ മാറ്റ്, അലങ്കാര പായ ഡോയിലി, പര്‍പ്പിള്‍ സെന്റര്‍ എംബ്രോയ്ഡറി ലേയ്‌സ്, കോര്‍ സെറ്റ് എന്നിവ പ്രദര്‍ശനത്തിലുണ്ട്.
പുരാവസ്തു - മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചരിത്രസ്മൃതികള്‍ കാത്തു സൂക്ഷിക്കേണ്ടത് പുതിയ തലമുറയോട് കാണിക്കേണ്ട ചരിത്രപരമായ ധര്‍മ്മമാണെന്ന് മന്ത്രി പറഞ്ഞു. ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത് കൈത്തറിയുടെ ചരിത്രം പരിഗണിച്ചാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തുടെ നീളം വ്യത്യസ്ത വിഷയങ്ങളില്‍ 22 മ്യുസിയങ്ങള്‍ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു.

മ്യൂസിയങ്ങള്‍ ഇല്ലാതിരുന്ന കണ്ണൂരില്‍ ഏഴോളം മ്യുസിയങ്ങളുടെ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ തുണിത്തരങ്ങള്‍ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക പൈതൃക വാരാചരണത്തിന്റെ ഭാഗമായി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഗോള്‍ഡന്‍ എംബ്രോയ്ഡറി ടേബിള്‍ മാറ്റ്, അലങ്കാര പായ ഡോയിലി, പര്‍പ്പിള്‍ സെന്റര്‍ എംബ്രോയ്ഡറി ലേയ്സ്, കോര്‍സെറ്റ് എന്നിവ പ്രദര്‍ശനത്തിലുണ്ട്.
പ്രദര്‍ശനം 20 നും ഉണ്ടാവും. 'മലബാറിന്റെ പൈതൃകം' എന്ന വിഷയത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ പിവി ജയസൂര്യന്‍, കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, കേരള ദിനേശ് ചെയര്‍മാന്‍ എംകെ ദിനേശ്ബാബു, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പിഎസ് മഞ്ജുളാദേവി, ഹാന്‍വീവ് എംഡി അരുണാചലം സുകുമാര്‍, ഹാന്‍വീവ് ഡയറക്ടര്‍ താവം ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, കോഴിക്കോട് കൃഷ്ണമേനോന്‍ ആര്‍ട് ഗ്യാലറി ആന്‍ഡ് മ്യൂസിയം സൂപ്രണ്ട് പിഎസ് പ്രിയരാജന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ വെള്ളോറ രാജന്‍, എം ഉണ്ണികൃഷ്ണന്‍, രാകേഷ് മന്ദമ്പേത്ത്, അസ്ലം പിലാക്കീല്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications