Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപുഴയില്‍ വീണ്ടും വാഹനാപകടം; കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തളിപറമ്പ്: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വീണ്ടും വാഹനാപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിക്കുകയായിരുന്നു. അത്ഭുതകരമായാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സീബ്രലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികളെയാണ് കാറിടിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ ചെറുപുഴ ടൗണിലായിരുന്നു അപകടം.

റോഡില്‍ വാഹന തിരക്കേറിയ സമയമായിരുന്നു. റോഡിന് എതിര്‍വശത്തെ ചെറുപുഴ യുപി സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് വാഗനര്‍ കാര്‍ പാഞ്ഞെത്തുകയായിരുന്നു. ഒരു കുട്ടിക്കാണ് കാറിടിച്ച് പരിക്കേറ്റത്. മറ്റൊരു കൂട്ടിക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. ഓടിക്കുടിയ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നിസാര പരിക്കേറ്റ രണ്ട് പേരും ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം വീട്ടിലെക്ക് പോയി.

kannur

കുട്ടികള്‍ ഓടുന്നത് കണ്ട് കാറ് പെടുന്നനേ നിര്‍ത്തിയതിനാലാണ് ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. റോഡിലെ സീബ്രാലൈന്‍ പരിഗണിക്കാതെയാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

നിരവധി കാല്‍നടയാത്രക്കാര്‍ക്ക് ഇവിടെ നിന്നും അപകടം പറ്റിയിട്ടുണ്ട്. ഇതില്‍ ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. മലയോരത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുമ്പോഴും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ചെറുപുഴ ടൗണില്‍ സ്ഥിരം ഹോം ഗാര്‍ഡിനേയോ ട്രാഫിക്ക് പൊലിസുകാരനെയോ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലിസ് മേധാവി അറിയിച്ചു. സ്‌കൂള്‍ പരിസരത്ത് അമിത വേഗത അനുവദിക്കില്ലെന്നും പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+