കണ്ണൂരില്‍ ഒട്ടക പുറത്തേറി വരന്റെ വിവാഹഘോഷയാത്ര, റോഡ് ഗതാഗതം മുടങ്ങി; 25 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍:കണ്ണൂര്‍ നഗരത്തിന് സമീപമുളള വാരത്ത് റോഡുഗതാഗതം മുടക്കി നടത്തിയ വിവാഹഘോഷയാത്രയില്‍ പങ്കെടുത്തതിന് വരനും കൂട്ടര്‍ക്കുമെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. ഒട്ടകപുറത്തത്തെിയ വരന്‍ വളപട്ടണം സ്വദേശി റിസ്വാനും വിവാഹ ഘോഷയാത്ര നടത്തിയ സുഹൃത്തുക്കളായ 25- പേര്‍ക്കെതിരെയുമാണ് ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടെരി കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്ന് കണ്ണൂര്‍- ഇരിട്ടി സംസ്ഥാനപാതയിലെ വാരംചതുരക്കിണക്കറില്‍ ഗതാഗത തടസമുണ്ടാക്കിയതിനാണ് കേസെടുത്തത്.
ഫ്രീക്കര്‍മാരായ വരന്റെ സൃഹുത്തുക്കള്‍ വെറൈറ്റിക്കായി വരനെ ഒട്ടകത്തിന്റെ മുകളില്‍കയറ്റിയിരുത്തി ഘോഷയാത്രയായ നടത്തിച്ചത് നാട്ടുകാരിലും ബന്ധുക്കളിലും പ്രതിഷേധമുണ്ടാക്കിയതിനെ തുടര്‍ന്ന് വരനെപൊലിസും നാട്ടുകാരും കൂടി താഴെയിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വാരത്താണ് സംഭവം. വളപട്ടണം സ്വദേശിയായ യുവാവിന്റെയും വാരം ചതുരക്കിണര്‍ സ്വദേശിനിയായ യുവതിയുടെയും വിവാഹത്തിനായി വരന്റെ കൂടെ വന്ന ഒരു സംഘം യുവാക്കളാണ് ആഘോഷം ആഭാസമാക്കിമാറ്റിയത്.

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നിക്കാഹ്. അതുകഴിഞ്ഞ് ഞായറാഴ്ച്ച വരനും സംഘവും വധുവിന്റെ വീട്ടിലെത്തുമ്പോഴാണ് സംഭവം. വളപട്ടണത്തു നിന്ന് പുറപ്പെട്ട സംഘംമുണ്ടയാട് എത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ ഇടപെട്ട് വരന്റെ യാത്ര ഒട്ടക പുറത്താക്കിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളില്‍ പുഷ്പകിരീടം ചൂടി കോട്ടുംസ്യൂട്ടും അണിഞ്ഞ വരന്റെ പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കള്‍ റോഡുനീളെ ഘോഷയാത്രയായി നീങ്ങുകയായിരുന്നു.
ഇവര്‍ക്ക് അകമ്പടി സേവിക്കാന്‍ കാതടപ്പിക്കുന്ന ബാന്‍ഡ് വാദ്യവുമുണ്ടായിരുന്നു. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗണ്‍ ഉപയോഗിച്ചു പ്രദേശത്ത് പുക പരത്തുകയും തീപ്പൊരി ചിതറിക്കുകയും ചെയ്തു. ഇതുകാരണം റോഡിലൂടെ പോകുന്നവാഹനയാത്രക്കാര്‍ക്ക് കാഴ്്ചമങ്ങുകയും വഴിയാത്രക്കാര്‍ക്കു മേല്‍ തീപ്പൊരി ചിതറുകയും ചെയ്തു. ഇതുവഴി കടന്നു വന്ന ആംബുലന്‍സിന് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
വിവരമറിഞ്ഞ് ചക്കരക്കല്‍ പൊലിസും സ്ഥലത്തെത്തി. ഇതോടെ പൊലീസുംആഘോഷകമ്മിറ്റിയിലെ രണ്ടു യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്തു താക്കീതു ചെയ്തു വിട്ടയച്ചു, നാട്ടുകാരും പൊലീസുകാരും മഹല്ല് കമ്മിറ്റിയും ഒന്നിച്ചു ഇടപെട്ടതോടെയാണ് വിവാഹഭാസക്കാരായ ഫ്രീക്കന്‍മാര്‍ പിന്‍വലിഞ്ഞത്.
എന്നാല്‍ വിവാഹആഭാസം ചൂണ്ടിക്കാട്ടി മഹല്ല് കമ്മിറ്റിയും നാട്ടുകാരും രംഗത്തുവന്നതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തു അന്വേഷണമാരംഭിച്ചത്. ഒരുവര്‍ഷം മുന്‍പ് തോട്ടട പന്ത്രണ്ടുകണ്ടിയില്‍ വിവാഹഘോഷയാത്രയ്ക്കിടെയുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു.
ഇതിനു ശേഷം വിവാഹങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രകളും പടക്കം പൊട്ടിക്കലും പൊലിസ് നിരോധിച്ചതാണ്. ഇതു മറികടന്നുകൊണ്ടാണ് വാരത്ത് വീണ്ടും വിവാഹഘോഷയാത്ര നടന്നത്. അന്‍പതിലേറെപ്പോരാണ് വിവാഹഘോഷയാത്രയില്‍ പങ്കെടുത്തത്. ഇതില്‍ കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തത്.












Click it and Unblock the Notifications