സമഗ്ര ശിക്ഷാ കേരള സേവാസ് പദ്ധതിക്ക് തുടക്കം; മുഴക്കുന്നിനെ മികവിലേക്ക് വളര്‍ത്താന്‍ ദത്തെടുത്ത് എസ്എസ്‌കെ
മട്ടന്നൂര്‍: എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ മികവിലേക്കുള്ള വാതില്‍ തുറന്ന് സമഗ്ര ശിക്ഷ കേരളയുടെ സേവാസ് (സെല്‍ഫ് എമേര്‍ജിങ്ങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട്) പദ്ധതി. ഇതിന്റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിനെ ദത്തെടുത്തു. ഇതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് മുഴക്കുന്ന് ഗ്രാമത്തിലെ സമഗ്ര മേഖലയിലും വികസന വെളിച്ചമെത്തിക്കും.
പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസമേകി മുന്നോട്ട് നയിക്കുക, വിദ്യാഭ്യാസം, സാംസ്‌കാരിക അവബോധം എന്നിവയില്‍ മികവ് നേടാന്‍ സഹായിക്കുക, എല്ലാ രംഗത്തും ഉന്നതിയില്‍ എത്തുന്ന സമൂഹത്തെ രൂപപ്പെടുത്തുക, വിവിധതരം പരിമിതി അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസവും ജീവിത നൈപുണിയും ലഭിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സേവാസ് പദ്ധതിയുടെ ലക്ഷ്യം.

വിവിധ തരത്തില്‍ പിന്നോക്കം നില്‍ക്കുന്ന 14 പഞ്ചായത്തുകളെയാണ് സംസ്ഥാനത്താകെ ദത്തെടുത്തത്. എസ് ടി കോളനികള്‍ കൂടുതലുള്ളത് ഉള്‍പ്പെടെ പരിഗണിച്ചാണ് കണ്ണൂരില്‍ മുഴക്കുന്ന് പഞ്ചായത്തിനെ തെരഞ്ഞെടുത്തത്. വി ശിവദാസന്‍ എം പി, സണ്ണി ജോസഫ് എം എല്‍ എ എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ചെയര്‍പേഴ്സനായും പഞ്ചായത്ത് തല കമ്മറ്റിയും വാര്‍ഡ് തല കര്‍മ്മ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
വാര്‍ഡുകളിലെ സാധ്യതകളും പരിമിതികളും കണ്ടെത്താന്‍ സന്നദ്ധ പ്രവര്‍ത്തkരുടെ നേതൃത്വത്തില്‍ വാര്‍ഡ് തല സമിതികള്‍ സര്‍വ്വേ നടത്തി. കുടിവെള്ളം, സാമ്പത്തിക പ്രയാസം തുടങ്ങി ഓരോ വാര്‍ഡിലും വ്യത്യസ്ത പ്രശ്നങ്ങളാണ് കണ്ടെത്തിയത്. വിവിധ വകുപ്പ് തലവന്‍മാര്‍ സംയുക്തമായി നടത്തുന്ന രണ്ട് ദിവസത്തെ ശില്‍പശാലയില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
തുടര്‍ന്ന് പൊതുവിദ്യാഭ്യാസം, പട്ടികജാതി പട്ടികവര്‍ഗം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ശിശുക്ഷേമം, സാമൂഹ്യക്ഷേമം, പൊലീസ്, എക്സൈസ് എന്നീ വകുപ്പുകള്‍ പഞ്ചായത്തില്‍ നടപ്പാക്കാനാകുന്ന പദ്ധതികള്‍ തയ്യാറാക്കും. തുടര്‍ന്ന് ജൂലൈ 30ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പദ്ധതി പ്രഖ്യാപിക്കും. പഞ്ചായത്തിലെ പ്രശ്നങ്ങള്‍ തരംതിരിച്ച് അടിയന്തര പ്രാധാന്യമുള്ളവ ഒരു വര്‍ഷം കൊണ്ടും മറ്റുള്ളവ ഘട്ടം ഘട്ടമായുമാണ് പരിഹരിക്കുക. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പ്രവര്‍ത്തനമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications