കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം നേതാവിന്റെ കഞ്ചാവ് കടത്ത് കേസ്: കര്‍ണാടക പോലീസ് വീണ്ടും ഇരിട്ടിയില്‍!!

  • By Desk
Google Oneindia Malayalam News

ഇരിട്ടി: സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവ്കടത്തിയ കേസില്‍ കര്‍ണാടക ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ അന്വേഷണത്തിനായി ഇരിട്ടിയിലെത്തി. ഇരിട്ടി ഏരിയാകമ്മിറ്റിക്കു കീഴിലെ ചിങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലാഷും സഹോദരന്‍ സുബിത്തും കഴിഞ്ഞ മാസം 15-നാണ് പിടിയിലാകുന്നത്. ഇവരിപ്പോള്‍ മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൈസൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇരിട്ടിയില്‍ കഴിഞ്ഞ ദിവസം തുടരന്വേഷണത്തിനായെത്തിയത്. ഇരിട്ടിയില്‍ ക്യാംപ് ചെയ്തു കേസന്വേഷണം നടത്തുന്ന കര്‍ണാടക പോലീസ് സുബിലാഷുമായി ബന്ധമുള്ള ചിലയാളുകളെ ചോദ്യം ചെയ്തു കഴിഞ്ഞു.

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർടിപിസിആർ ചെയ്യും, ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രിആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർടിപിസിആർ ചെയ്യും, ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ഇരിട്ടി പോലീസ് സ്‌റ്റേഷനില്‍ ആറോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെയുള്ള കേസ് വിവരങ്ങള്‍ കര്‍ണാടക പോലീസ് ശേഖരിച്ചിട്ടുണ്ട്. സുബിലാഷ് നേരത്തെ നടത്തിയ കഞ്ചാവു കടത്തുമായി ബന്ധമുള്ളവരെ കസ്റ്റഡിയിലെടുക്കുകയാണ് കര്‍ണാടക പൊലിസിന്റെ ലക്ഷ്യമെന്നു അറിയുന്നു. അതിനാല്‍ ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മാസം 15-നാണ് മൈസൂര് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം ഇരുവരെയും ഇരിട്ടി കോളിക്കടവിലെത്തി കസ്റ്റഡിയിലെടുത്തത്. മൈസൂരുവിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങളുമായി വരുന്ന ചരക്കുലോറിയില്‍ അഞ്ഞൂറ് കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്.

kannur-map-1

108 ആംബുലന്‍സ് ഡ്രൈവറും ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോ. ജില്ലാസെക്രട്ടറിയും സംസ്ഥാന ട്രഷററും കൂടിയായിരുന്നു സുബിലാഷ്. അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ച കൊവിഡ് കെയര്‍സെന്ററില്‍ നിന്നും സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് ഡ്രൈവറായിരുന്ന ഇയാള്‍ക്കെതിരെ ധനാപഹരണമടക്കം ഇരിട്ടി പോലീസ് ‌സ്റ്റേഷനിൽ ആറുകേസുകളുണ്ട്. ഇതിനിടെയാണ് 108-ആംബുലന്‍സ് ഡ്രൈവറായും നിയമനം ലഭിച്ചത്. ഈ വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമായി ഉന്നയിച്ചിരുന്നുവെങ്കിലും ചില പാര്‍ട്ടി നേതാക്കളുടെ ആശിര്‍വാദത്തോടെ തുടരുകയായിരുന്നു.

ഇതിനിടെയാണ് ഇയാള്‍ കഞ്ചാവ് കേസില്‍ പ്രതിയാകുന്നത്. സുബിലാഷ് പാര്‍ട്ടിയിലെ ജില്ലാതല നേതാക്കള്‍വരെയായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്നാണ് വിവരം. അതുകൊണ്ടു തന്നെയാണ് നേരത്തെ ആറോളം കേസുകളില്‍ പ്രതിയായിട്ടും ഇയാള്‍ സംരക്ഷിക്കപ്പെട്ടത്്. എന്നാല്‍ കഞ്ചാവ് കേസിലെ പ്രതിയായതോടുകൂടി സി.പി. എം ഇതുവരെ പ്രതികരിച്ചിട്ടില്ല.സുബിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നുംനീക്കം ചെയ്തതായി സി. പി. എം ഇരിട്ടി ഏരിയാസെക്രട്ടറി ബിനോയ് കുര്യൻ അറിയിച്ചിരുന്നു.

108 ആംബുലന്‍സ് ഡ്രൈവര്‍ പത്തനംതിട്ടയില്‍ കൊവിഡ് രോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്നാണ് സുബിലാഷിനെ ജോലിയില്‍ നിന്നും ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറാകുന്നത്. എന്നാല്‍ നേരത്തെ ഇരിട്ടി ഫഌവര്‍ഷോയുടെ സംഘാടകനില്‍ നിന്നും മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പണാപഹരണ കേസുണ്ടായിട്ടും ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് നേതൃത്വത്തിനെതിരെയും വിമര്‍ശനമുണ്ടായിരുന്നു. ഇതിനിടെയിലാണ് സുബിലാഷിനെ കര്‍ണാടക പൊലിസ് ഇരിട്ടിയിലെത്തി അറസ്റ്റു ചെയ്യുന്നത്.

English summary
Karanata police reaches in Iritty as part of ivestigation of Ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X