Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന്‍റേത് ജനകീയ പ്രകടന പത്രിക; വാഗ്ദാനങ്ങള്‍ പൊള്ളയല്ല, നല്‍കാനുള്ളതാണ്: എംവി ജയരാജന്‍

കണ്ണൂര്‍: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ പ്രകട പത്രികയിലെ 600 വാഗ്ദാനങ്ങൾ നടപ്പാക്കി എന്നതാണ് ചരിത്രത്തിൽ നക്ഷത്രത്തിളക്കത്തോടെ ശോഭിക്കും വിധത്തിൽ എല്‍ഡിഎഫിന് ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതെന്നും സിപിഎം നേതാവ് എംവി ജയരാജന്‍. അതിനാല്‍ തന്നെ 50 ഇന പരിപാടികളും 900 വാഗ്ദാനങ്ങളുമായി വീണ്ടും ജനങ്ങളെ സമീപിക്കുമ്പോൾ സന്തോഷത്തോടെ ജനങ്ങൾ എല്‍ഡിഎഫിനെ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

600 വാഗ്ദാനങ്ങൾ നടപ്പാക്കി എന്നതാണ് ചരിത്രത്തിൽ നക്ഷത്രത്തിളക്കത്തോടെ ശോഭിക്കും വിധത്തിൽ എല്‍ഡിഎഫിന് ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ 50 ഇന പരിപാടികളും 900 വാഗ്ദാനങ്ങളുമായി വീണ്ടും ജനങ്ങളെ സമീപിക്കുമ്പോൾ സന്തോഷത്തോടെ ജനങ്ങൾ എല്‍ഡിഎഫിനെ സ്വീകരിക്കുക തന്നെ ചെയ്യും. ജനഹിതമാണ് പ്രകടന പത്രികയിൽ.

mv jayrajan

പെൻഷൻ 2500 രൂപ,40 ലക്ഷം തൊഴിൽ അവസരം ,മിനിമം കൂലി 700 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, ഒന്നരലക്ഷം വീട്,എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ലാഭത്തിലാക്കും, പശ്ചാത്തല സൗകര്യ വികസനത്തിന് 60,000 കോടി, വ്യവസായ നിക്ഷേപം 10000 കോടി, തീരദേശ വികസനം 5000 കോടി കടലിന്റെ മക്കൾക്ക്,കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും, റബ്ബർ സംഭരണ വില 250 രൂപ, എല്ലാവർക്കും കുടിവെള്ളം,45 ലക്ഷം കുടുംബങ്ങൾക്ക് 15 ലക്ഷം വരെ വായ്പ,വനിതാ ക്ഷേമത്തിന് പദ്ധതി അടങ്കൽ 10 ശതമാനം, പുതുതായി 10 ലക്ഷം കുട്ടികളെ പൊതുവിദ്യാലയ ങ്ങളിലെത്തിക്കും,5 ലക്ഷം വരെ സൗജന്യ ചികിത്സ തുടങ്ങി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സമഗ്രവും എല്ലാ വിഭാഗങ്ങളുടേയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നതുമാണ്.

പ്രകടന പത്രികയിലെ മറ്റൊരു സവിശേഷത വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമെന്തെന്ന് 5 വർഷത്തെ ഭരണ നടപടികൾ ചൂണ്ടിക്കാട്ടി വിവരിക്കുന്നതാണ്.മാർക്സ് മുതൽ ഗാന്ധിജി വരെ ദർശനമായാലും ആശയമായാലും നടപ്പാക്കാനുള്ളതാണെന്നാണ് നമ്മെ പഠിപ്പിച്ചത്.2016 ലെ 600 വാഗ്ദാനങ്ങളിൽ എല്‍ഡിഎഫ് സർക്കാർ 580 ഉം നടപ്പാക്കി. ഉദാഹരണത്തിന് ഒരു വാഗ്ദാനം പെൻഷൻ വർദ്ധിപ്പിക്കുമെന്നായിരുന്നു. 600 രൂപയിൽ നിന്നും 1600 രൂപയാക്കി.ഇപ്പോൾ പറയുന്നത് 2500 രൂപയാക്കുമെന്നാണ്.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

എല്ലാവർക്കും വീട് എന്നതായിരുന്നു മറ്റൊരു വാഗ്ദാനം.2.51 ലക്ഷം പേർക്ക് വീട് നൽകി. പുതിയ വാഗ്ദാനം ഒന്നര ലക്ഷം പേർക്ക് കൂടി വീട് പണിയുമെന്നാണ്.എന്നാൽ യുഡിഎഫിന്‍രെ ന്റെ വാഗ്ദാനം ലൈഫ് നിർത്തലാക്കുമെന്നും.എങ്ങനെ യുഡിഎഫിനെ ജനങ്ങൾ ഭരണത്തിലെത്തിക്കും.ഒരു ലക്ഷം പേർക്ക് പട്ടയം നൽകുമെന്നായിരുന്നു എല്‍ഡിഎഫ് ന്റെ 2016 ലെ വാഗ്ദാനമെങ്കിൽ 5 വർഷത്തിനിടയിൽ 1.76 ലക്ഷം പേർക്ക് പട്ടയം നൽകി.ഇത്തരത്തിൽ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് എല്‍ഡിഎഫ് ചെയ്തതെങ്കിൽ യുഡിഎഫ് വികസന-ക്ഷേമ പദ്ധതികൾ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. കെ ഫോൺ പദ്ധതിയും കിഫ്ബിയും കേരള ബേങ്കും ലൈഫും നിർത്തലാക്കാൻ ജനം അനുവദിക്കില്ല.അതിന് എല്‍ഡിഎഫ് ന് വോട്ട് ചെയ്യണം.

ഹോട്ട് ലുക്കില്‍ വാണി കപൂര്‍-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Election 2021-ശൈലജ ടീച്ചറുടെ സ്വന്തം മട്ടന്നൂർ, ഇടതിന്റെ ഉരുക്കുകോട്ട | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+