കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് 2 ല്‍ ഒതുങ്ങുമെന്ന് സിപിഎം, അല്ല 4 കിട്ടുമെന്ന് സിപിഐ; അഴീക്കോടും സംശയം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിലെ 11 മണ്ഡലങ്ങില്‍ ഇത്തവണ ആരൊക്കെ എന്തൊക്കെ നേടും. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കൂട്ടിയും കുറച്ചും ഗുണിച്ചുമെല്ലാമുള്ള കണക്കെടുപ്പിലാണ് കണ്ണൂര്‍ ജില്ലയിലെ യുഡിഎഫും എല്‍ഡിഎഫും. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്ന തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാതായതോടെ ജില്ലയില്‍ ബിജെപിക്ക് ഇത്തവണ തിരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും വലിയ അവേശമില്ല. അതുകൊണ്ട് തന്നെ അവര്‍ പൂര്‍ണ്ണമായും കളത്തിന് പുറത്തായി. പക്ഷെ തലശ്ശേരിയില്‍ അടക്കം അവരുടെ വോട്ടുകള്‍ എങ്ങോട്ട് പോവും എന്നത് വിജയത്തെ നിര്‍ണ്ണയിക്കും എന്നതിനാല്‍ മറ്റുള്ളവരുടെ കണക്ക് കൂട്ടലില്‍ ബിജെപിയും ഇടം പിടിക്കുന്നു.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

കണ്ണൂര്‍ ജില്ലയില്‍

കണ്ണൂര്‍ ജില്ലയില്‍

2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ എട്ടിടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. എല്ലാവരും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ള സിപിഎം സ്ഥാനാര്‍ത്ഥികള്‍. ശേഷിച്ച മൂന്നിടത്ത് യുഡിഎഫ് വിജയിച്ചു. അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫ് വിജയം.

സിപിഎം കണക്ക്

സിപിഎം കണക്ക്

ഇത്തവണ ജില്ലയില്‍ ഏറ്റവും കുറഞ്ഞ് 9 സീറ്റുകളെങ്കിലും നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. സീറ്റിങ് സീറ്റില്‍ ഒന്ന് നഷ്ടമാവുമ്പോള്‍ യുഡിഎഫില്‍ നിന്നും രണ്ടെണ്ണം തിരികെ പിടിക്കാന്‍ സാധിക്കും. സിറ്റിങ് സീറ്റ് നഷ്ടമായില്ലെങ്കില്‍ ജില്ലയിലെ 11 ല്‍ 10 സീറ്റിലും വിജയിക്കാന്‍ ഇടതിനാവും എന്നാണ് കണക്ക് കൂട്ടല്‍.

കണ്ണൂരില്‍

കണ്ണൂരില്‍

സിറ്റിങ് സീറ്റായ കണ്ണൂരില്‍ വിജയം അത്ര ഉറപ്പിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ ആയിരം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച കണ്ണൂരില്‍ ഇത്തവണയും കടന്നപ്പള്ളി രാമചന്ദ്രന്‍ കടുത്ത മത്സരമാണ് നേരിട്ടത്. അവസാനഘട്ട കണക്കെടുപ്പില്‍ സതീശന്‍ പാച്ചേനിക്ക് നേരിയ മുന്‍തൂക്കമുണ്ട്.

കടന്നപ്പള്ളി വിജയിച്ചാലും

കടന്നപ്പള്ളി വിജയിച്ചാലും

കഴിഞ്ഞ തവണത്തെ കടന്നപ്പള്ളിയുടെ വിജയത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഗുണകരമായിരുന്നു. എന്നാല്‍ ഇത്തവണ ആ ആനുകൂല്യം ലഭിച്ചില്ല. ഈ സാഹചര്യത്തേയെല്ലാം അതിജീവിച്ച് കടന്നപ്പള്ളി വിജയിച്ചാല്‍ തന്നെ ആയിരത്തില്‍ താഴെയുള്ള ഭൂരിപക്ഷം മാത്രമാണ് പ്രതീക്ഷിക്കുന്നത്.

വോട്ട് കൂടും

വോട്ട് കൂടും

ഇരിക്കൂറില്‍ ഇത്തവണ വോട്ട് വിഹിതം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ അത് വിജയത്തിലേക്ക് എത്തണമെങ്കില്‍ വലിയ അട്ടിമറി നടക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുഡിഎഫിലുണ്ടായ തര്‍ക്കങ്ങള്‍ അവരുടെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണമാവും. എന്നാല്‍ സജീവ് ജോസഫിന്‍റെ പരാജയത്തിലേക്ക് എത്തിക്കാന്‍ മാത്രമുള്ള ശക്തി അതിനുണ്ടാവില്ലെന്നാണ് സിപിഎം തന്നെ വിലയിരുത്തുന്നത്.

കുത്തുപറമ്പില്‍

കുത്തുപറമ്പില്‍

കുത്തുപറമ്പില്‍ മത്സരം ശക്തമാണെങ്കിലും പി മോഹനന് തന്നെയാണ് മുന്‍തൂക്കം. യുഡിഎഫിന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുക്കുക പേരാവൂരും അഴീക്കോടുമാണ്. പേരാവൂരില്‍ മികച്ച മത്സരം നടത്താന്‍ സക്കീര്‍ ഹുസൈന് സാധിച്ചിട്ടുണ്ട്. മൂവായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം പേരാവുരില്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

അഴീക്കോട്

അഴീക്കോട്

അഭിമാന പോരാട്ടമായ അഴീക്കോട് കെവി സുമേഷിന് പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ നേടാന്‍ കഴിഞ്ഞ മുന്‍തൂക്കം അവസാനം വരെ തുടരാന്‍ സാധിച്ചു. അഴീക്കോട് പഞ്ചായത്തിൽ ലീഗിനുള്ളിലെ സംഘടനാ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിരുന്നില്ല. പള്ളിക്കുന്ന് മേഖലയിൽ കോൺഗ്രസിലെ ഒരു വിഭാഗവും ലീഗും തമ്മിൽ സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. ഇതെല്ലാം തങ്ങളുടെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് ഇടത് പ്രതീക്ഷ.

സിപിഐയുടെ കണക്കുകള്‍

സിപിഐയുടെ കണക്കുകള്‍

അതേസമയം, സിപിഐയുടെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഏഴ് സീറ്റിലാണ് ഇടതുമുന്നണിക്ക് വിജയം ഉറപ്പുള്ളു. താഴേത്തട്ടിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 7-4 എന്ന കണക്കിലേക്കു പാർട്ടി എത്തിയത്. ഇരിക്കൂര്‍, കണ്ണൂര്‍, പേരാവൂര്‍, അഴീക്കോട് എന്നീ നാല് സീറ്റുകളില്‍ യുഡിഎഫിനാണ് വിജയ സാധ്യതയെന്നാണ് സിപിഐ വിലയിരുത്തല്‍.

യുഡിഎഫ് കണക്ക്

യുഡിഎഫ് കണക്ക്

യുഡിഎഫ് ആവട്ടെ സിറ്റിങ് സീറ്റുകളായ മൂന്ന് മണ്ഡലങ്ങളും നിലനിര്‍ത്തി എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്നും കൂത്തുപറമ്പും കണ്ണൂരും പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. കണ്ണൂരിൽ കുറഞ്ഞത് 8000 വോട്ടിനു ജയിക്കുമെന്നാണ് പ്രതീക്ഷ. അഴിക്കോട് മത്സരം ശക്തമായിരുന്നെങ്കിലും വിജയം ഉറപ്പാണെന്നും കണക്ക് കൂട്ടുന്നു.

Recommended Video

cmsvideo
#KLElection 2021 കേരളത്തില്‍ തൂക്കുമന്ത്രി സഭവരും; ബിജെപി ആരെയും പിന്തുണയ്ക്കില്ല: കെ. സുരേന്ദ്രന്‍

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: CPM says UDF victory in Kannur district will be only two seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X