വേഷം കെട്ടിയാൽ ഫലമുണ്ടാകണം: ധർമ്മടത്ത് ഇറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി കെ സുധാകരൻ
കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വിസമ്മതിച്ചതിൽ വിശദീകരണവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എംപി. വേഷം കെട്ടിയാൽ ഫലമുണ്ടാകണമെന്നും ഇറങ്ങിപ്പുറപ്പെട്ടാൽ എടുത്ത് തിരിച്ചുകൊണ്ടുവരണമെന്നും അവസാന നിമിഷം സ്ഥാനാർത്ഥിയാകാൻ പറയുമ്പോള്‍ മാനസികമായെങ്കിലും തയ്യാറെടുപ്പ് നടത്തേണ്ടതില്ലേയെന്നും സുധാകരൻ ചോദിക്കുന്നു.
കോൺഗ്രസിൽ ഇനി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ആ പദവിയിലിരിക്കാൻ ഇനി താൽപ്പര്യമില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു. തനിക്ക് അതിന് താൽപ്പര്യമുണ്ടായിരുന്ന സമയം കഴിഞ്ഞുപോയെന്നും നിരാശയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേതാവ് എന്ന നിലയിൽ വലിയ കിരീടം പ്രവർത്തകർ നൽകുന്ന വിശ്വാസ്യതയാണ്. അത് തനിക്കുണ്ടെന്നും സംതൃപ്തനാണെന്നും അതേ സമയം തന്നെ പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നോ രണ്ടോ തവണ പരാജയപ്പെടുമ്പോള്‍ ജയിക്കുന്ന മണ്ഡലം നോക്കി മറ്റ് നേതാക്കള്‍ പോകുമ്പോള്‍ താൻ അങ്ങനെയല്ല ചെയ്തിട്ടുള്ളത്. എടക്കാട് മണ്ഡലത്തിൽ മത്സരിച്ച് നാല് തവണ തോറ്റിട്ടുള്ളയാളാണ് താൻ. ഇതിന് ശേഷം മാത്രമാണ് ഈ മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം നിയമസഭാ മണ്ഡലത്തിൽ കെ സുധാകരന്‍ മത്സരിക്കണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ടുവെച്ചത്. അതേ സമയം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപത്തിനായി സുധാകരന്‍റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ മത്സരിക്കുന്നത് തന്നെയാണ് കെപിസിസിയുടെ താൽപ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ തന്നെ മത്സരിക്കണമെന്ന നിലപാടാണ് വിഡി സതീശനും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ മുന്നൊരുക്കങ്ങളില്ലാതെ മത്സരിക്കാൻ കഴിയില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
ഉർവശി റൗട്ടേലയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications