മട്ടന്നുരിൽ അട്ടിമറി വിജയം നേടുമെമട്ടന്നുരിൽ അട്ടിമറി വിജയം നേടുമെനന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തി
മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തി കണ്ണുരിലെത്തി. മന്ത്രി കെ.കെ ശൈലജ മത്സരിക്കുന്ന മട്ടന്നൂർ മണ്ഡലത്തിൽ മികച്ച പോരാട്ടം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജയിക്കാൻ തന്നെയാണ് എല്ലാവരും മത്സരിക്കുന്നത് മട്ടന്നുരിൽ ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നത് ഉറപ്പാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായുള്ള പിണറായി സർക്കാരിന്റെ ദുർഭരണം ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു.
ഭരണ തുടർച്ചയല്ല ഭരണമാറ്റമാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. സംസ്ഥാനമാകെ യു.ഡി.എഫ് തരംഗമാണ് അലയടിച്ചുയരുന്നത്. ഇതിന്റെ പ്രതിഫലനം മട്ടന്നുരിലുമുണ്ടാകും. പ്രാദേശിക വികാരങ്ങൾക്കപ്പുറത്ത് ജനങ്ങൾ സർക്കാർ നടത്തിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് പരിഗണിക്കുക. ഇടതു കോട്ടകളെന്ന് കരുതുന്ന ഏതു മണ്ഡലവും യു.ഡി.എഫിന് അനുകൂലമായി മറിയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽമട്ടന്നൂരിൽ താൻ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ ഇല്ലിക്കൽ അഗസ്റ്റി അവകാശപ്പെട്ടു. കിറ്റും പെൻഷനും കൊടുത്തത് കൊണ്ട് അഴിമതിയുടെ കറ മായില്ലെന്നും അഗസ്റ്റി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മട്ടന്നൂർ മണ്ഡലം സി പി എമ്മിൻ്റെ കോട്ടയൊന്നുമല്ല. ഇത്തവണ മട്ടന്നൂരിൽ വലതു മുന്നണിക്ക് വിജയം ഉണ്ടാകും. കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലും യു ഡി എഫ് ജയിക്കും . കിറ്റും പെൻഷനും കൊടുത്തത് കൊണ്ട് ഇടതു സർക്കാരിൻ്റെ അഴിമതി കറ മായാൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ എം ഷാജിയെ സർക്കാർ അന്യായമായി കള്ള കേസിൽ കുടുക്കി വേട്ടയാടുകയാണ്.
കെ എം ഷാജിയെ ബലിയാടാക്കിയതാണെന്നും ഇല്ലിക്കൽ അഗസ്റ്റി പറഞ്ഞു. മുന്നണി ധാരണ പ്രകാരമാണ് ആർ.എസ്.പിക്ക് യു.ഡി.എഫ് മട്ടന്നൂർ സിറ്റ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജാ ണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.കെ.കെ.ശൈലജയുടെ ജന്മനാട് കൂടിയാണ് മട്ടന്നൂർ.എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കെ.കെ ശൈലജ ഒന്നാം ഘട്ട പര്യടന പരിപാടികൾ ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും ശൈലജ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കും. എന്നാൽ എൻ.ഡി.എ സ്ഥാനാ ത്ഥിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
കുത്തുപറമ്പ് മണ്ഡലം എൽജെഡി സ്ഥാനാർത്ഥി കെപി മോഹനന് മുന്നണി ധാരണ പ്രകാരം വിട്ടു കൊടുത്തതോടെയാണ് മന്ത്രി കെകെ ശൈലജ ജന്മനാടായ മട്ടന്നൂർ മണ്ഡലത്തിലേക്ക് മാറിയത്. രണ്ടു ടേം ഇവിടെ നിന്നും ജനവിധി തേടിയ ഇപി ജയരാജനാകട്ടെ മത്സര രംഗത്ത് നിന്നും വിട്ടു നിൽക്കുകയും ചെയ്തു. സംസ്ഥാനത്ത് സിപിഎമ്മിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് മട്ടന്നൂർ വിലയിരുത്തപ്പെടുന്നത്. കണ്ണൂർ വിമാന താവളമുൾപെടെ സ്ഥിതി ചെയ്യുന്ന ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ .












Click it and Unblock the Notifications