ടിക്കറ്റ് ഇല്ല; ട്രെയിനിൽ പൊലീസിന്റെ മർദ്ദനം; ബൂട്ടിട്ട് ചവിട്ടി; യാത്രക്കാരനെ പുറത്താക്കി
ടിക്കറ്റ് ഇല്ല; ട്രെയിനിൽ പൊലീസിന്റെ മർദ്ദനം; ബൂട്ടിട്ട് ചവിട്ടി; യാത്രക്കാരനെ പുറത്താക്കി
കണ്ണൂർ : കേരളത്തിൽ വീണ്ടും പൊലീസിൻറെ ക്രൂരത. കണ്ണൂരിൽ ട്രെയിനിൽ വച്ച് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചു. മാവേലി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം നടന്നത്. ടിക്കറ്റ് ഇല്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തു എന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ അതി ക്രൂരമായി മർദ്ദിച്ചത്.
തുടർന്ന് ഇയാളെ വടകര റെയിൽവേ സ്റ്റേഷനിൽ പോലീസ് ഇറക്കി വിട്ടു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നു.

ഇതോടെ ആണ് കാര്യം പുറം ലോകം അറിഞ്ഞത്. ട്രെയിനിൽ സ്ലീപ്പർ കംമ്പാർട്ട്മെന്റിൽ നിലത്തിരിക്കുകയായിരുന്നു യാത്രക്കാരൻ. ഇയാളോട് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിക്കുകയായിരുന്നു. എന്നാൽ, തനിക്ക് ടിക്കറ്റ് ഇല്ലെന്നും ജനറൽ ടിക്കറ്റ് മാത്രം കയ്യിൽ ഉണ്ടെന്നും സ്ലീപ്പർ ടിക്കറ്റ് ഇല്ലെന്നും യാത്രക്കാരൻ മറുപടി നൽകി.എന്നാൽ, കയ്യിലുള്ള തന്റെ ടിക്കറ്റ് എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
തുടർന്ന് ഇയാൾ ബാഗിൽ ടിക്കറ്റ് തിരഞ്ഞു. തിരയുന്നതിനിടെ പൊലീസുകാരൻ തന്റെ കാലിൽ ഇട്ടിരുന്ന ബൂട്ട് ഉപയോഗിച്ച് യാത്രക്കാരനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഈ യാത്രക്കാരനെ തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തു എന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ട്രെയിൻ മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് യാത്രക്കാരന് എതിരെ മർദ്ദനം ഉണ്ടായത്.
അതേ സമയം, യാത്രക്കാരൻ മര്യാദയോടെ ട്രെയിനിൽ ഇരിക്കുകയായിരുന്നു എന്ന് മറ്റ് യാത്രക്കാർ പറയുന്നു. ഈ സമയത്താണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയത്.
എന്നാൽ യാത്രക്കാരന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലും ഉളള പ്രകോപനവും ഇല്ലായിരുന്നു. എന്നിട്ടും പൊലീസ് ഇയാളെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്ന് മറ്റൊരു ട്രെയിൻ യാത്രക്കാരൻ വ്യക്തമാക്കി. ഈ ക്രൂമമായ മർദ്ദനം കണ്ടതോടെ മറ്റ് യാത്രക്കാർ ഇടപെട്ടു.എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം നൽകി. എന്നാൽ സംഭവം ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരനോട് പൊലീസ് ടിക്കറ്റ് ചോദിച്ചു. എന്നാൽ, ടി ടി ഇ യെ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താൻ പറഞ്ഞുവെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പൊലീസിനോട് പറഞ്ഞു.
എന്നാൽ, മർദ്ദനം ഏറ്റ യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നാണ് വിവരം.. മദ്യപിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നിയമ നടപടികൾ ആണ് വേണ്ടത്. എന്നാൽ, ക്രൂരമായി മർദ്ദിക്കുകയാണ് പൊലീസുകാരൻ ചെയ്തതെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്ന് വിഷയം എല്ലാവരും അറിഞ്ഞു എങ്കിലും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചു എന്ന കാര്യം തെറ്റാണ് എന്നും എസ് ഐ ഐ പ്രമോദ് പറഞ്ഞു.












Click it and Unblock the Notifications