'ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ചിന്തിച്ചിട്ടുണ്ടോ'? ദുരിത ചുഴിയില്‍ മത്സ്യത്തെഴിലാളികള്‍
കണ്ണൂര്‍: ദുരിത്തിന്റെ ചുഴിയില്‍ പെട്ട് രക്ഷപ്പെടാന്‍ സാധിക്കാത്ത വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. ദിനേനെ കടലില്‍ പോയാല്‍ മാത്രമേ അവര്‍ക്ക് ജീവിക്കാനുള്ള വരക കണ്ടെത്താന്‍ സാധിക്കുകയുള്ളു. കാലാവസ്ഥ വ്യതിയാനവും മഴക്കാലവും ട്രോളിംഗ് കാലവും മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് താങ്ങാന്‍ പറ്റാവുന്നതിലുമപ്പുറമായ സ്ഥിതിയാണ്.
നിലവില്‍ കാലവര്‍ഷം തുടങ്ങിയതിന് ശേഷം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ട് ആഴ്ചകളായി. പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്. കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ അധികൃതര്‍ പറയുന്നത് കേട്ട് കടലില്‍ പോകാതിരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് അധികൃതചര്‍ കാണുന്നുണ്ടോ എന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്.

ആഴ്ചകളായി കടലില്‍ പോയിട്ട്
കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് മുഴുവനായും കാലാവസ്ഥ വകുപ്പിന്റെയും അധികൃതരുടെയും മുന്നറിയിപ്പ് കാരണം ദിവസങ്ങളായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ട്. ഉപജീവന മാര്‍ഗത്തിനായി ചെറു വള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്നതെഴിച്ചാല്‍ ആഴക്കടലില്‍ പോകാറില്ല. ആഴക്കടലില്‍ പോകാതെ മത്സ്യങ്ങല്‍ കിട്ടുകയുമില്ല എന്ത് ചെയ്യണമെന്നറിയാതെ വിശമിച്ച് നില്‍ക്കുകയാണ് തൊഴിലാളികള്‍ എന്നാണ് ഇവര്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന ഘട്ടത്തില്‍ അവര്‍ക്ക് ജീവിക്കാനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് മത്സ്യത്തെഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എടി നിശാത്ത് പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് കാരണം കടലില്‍ പോകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിചച്ചിരുന്നുവെങ്കിലും അതിതുവരെ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടിത്തി പോലെ മണ്ണെണ്ണ വില
ഇന്ധന വില വര്‍ധനവ് താങ്ങാനാകാതെ മത്സ്യബന്ധന മേഖല ദിനേനെ ദുരിതത്തിലാവുകയാണ്. പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചത് ഈ മേഖലക്ക് ഇരുട്ടടിയായി. 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില ഒറ്റയടിക്ക് എട്ടു രൂപ വര്‍ധിച്ച് 53 രൂപയാണിപ്പോഴത്തെ നിരക്ക്. വര്‍ഷാവര്‍ഷം സബ്‌സിഡി വെട്ടിച്ചുരുക്കുന്ന പതിവിന് പുറമെയാണ് ഒറ്റയടിക്കുള്ള വിലക്കയറ്റം മത്സ്യബന്ധനമേഖലയെ നിലതെറ്റിച്ചത്. നിലവില്‍ ഒരു മാസം 45 ലിറ്റര്‍ മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. മത്സ്യഫെഡ് വഴി 125 ലിറ്റര്‍ മണ്ണെണ്ണയും നല്‍കുന്നു. എന്നാല്‍ ഒരു ദിവസം കടലില്‍ പോകാന്‍ തന്നെ 150 ലിറ്റര്‍ മണ്ണെണ്ണ വരെ വേണ്ടിവരുന്നിടത്ത് ഇത് തീരെ തുച്ഛമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തുടക്കത്തില്‍ 150 ലിറ്റര്‍ വരെ സബ്‌സിഡി നല്‍കിയ മണ്ണെണ്ണ ഇപ്പോള്‍ വെറും 45 ലിറ്ററായി ചുരുങ്ങിയിരിക്കുകയാണ്.

മത്സ്യ ഫെഡ് നല്‍കുന്ന 125 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ഒരു ലിറ്ററിന് 25 രൂപയാണ് സബ്‌സിഡി. കഴിഞ്ഞ എട്ടു വര്‍ഷമായി ഇതേ രീതിയിലാണ് തുടര്‍ന്ന് പോന്നതും. വിപണിയില്‍ മണ്ണെണ്ണ വില വര്‍ധിച്ചിട്ടും സബിസിഡി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കഴിഞ്ഞ രണ്ടുമാസമായി സബ്‌സിഡി വിതരണം മുടങ്ങിയിരിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ബോട്ടുകളും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളുമായി ജില്ലയില്‍ 800 പെര്‍മിറ്റുകളാണ് നിലവിലുള്ളത്. എന്നാല്‍, പെര്‍മിറ്റില്ലാത്തവ ഇതിന്റെ ഇരട്ടിയോളം വരും. പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് ഇന്ധനം നിറച്ചാണ് ഇവ മത്സ്യ ബന്ധനത്തിനായി പോകുന്നത്. ഒരാഴ്ചകൊണ്ട് 130 നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടുന്ന യാത്രകള്‍ക്ക് ശരാശരി 300 ലിറ്റര്‍ വരെ എണ്ണയാണ് ആവശ്യമായുള്ളതെന്നും കണ്ണൂര്‍ ആയിക്കരയിലെ മിക്ക ബോട്ടുകളും 120 മുതല്‍ 130 വരെ നോട്ടിക്കല്‍ മൈല്‍ പോകുന്നവയാണെന്നും ലക്ഷദ്വീപിന് അടുത്തുവരെ പോയി മീന്‍ പിടിച്ചു മടങ്ങുന്നവയാണിവയെന്നും മത്സ്യ തൊഴിലാളികള്‍ പറയുന്നു.

മണ്ണെണ്ണവില വര്‍ധിപ്പിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്.മത്സ്യലഭ്യത വളരെ കുറഞ്ഞ സാഹചര്യത്തില്‍ മണ്ണെണ്ണ വലിയ വിലയ്ക്ക് പുറത്തുനിന്നു വാങ്ങി മത്സ്യബന്ധനം നടത്തുന്ന ഒരു തൊഴിലാളിക്ക് കനത്ത നഷ്ടമാണ് നേരടേണ്ടി വരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ജില്ലയില്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ പെര്‍മിറ്റുള്ള 300 ഓളം തൊഴിലാളികള്‍ക്കാണ് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭിക്കുന്നത്.വിലക്കയറ്റത്തിനനുസരിച്ച് സബ്‌സിഡിയില്‍ മാറ്റം വരുത്തണം, സബ്‌സിഡി നിരക്കിലുള്ള മണ്ണെണ്ണയുടെ അളവ് വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ദുരിതത്തില്‍ മത്സ്യ വിതരണക്കാരും
മത്സ്യ വിപണനക്കാരും ദുരിതത്തിലാണ്. മത്സ്യങ്ങളുടെ ലഭ്യതകുറവും, ഇടക്കിടെയുണ്ടാകുന്ന വിലക്കുറവും വിലര്‍ധനവുമെല്ലാം ഈ മേഖലയില്‍ പണിയെടുക്കുന്നവരെയും ദുരിതത്തിലാക്കുകയാണെന്ന് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശഹീര്‍ പാലക്കല്‍ പറഞ്ഞു.
Recommended Video

ഗുണമില്ലാതെ മീമി ആപ്പ്
ഓണ്‍ലൈനിലൂടെ മീന്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ എത്തിച്ച് തരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആപ്പാണ് മീമീ ആപ്പ്. ഇത് മത്സ്യതൊഴിലാളികള്‍ക്ക് ഗുണമില്ലെന്നും ശഹീര്‍ പാലക്കല്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി മീന്‍ വരുത്തിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് നല്ല മീന്‍ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓണ്‍ലൈന്‍ലൂടെ ഓര്‍ഡര്‍ ചെയ്ത് വരുന്നത് പഴക്കമുള്ള മീനാണെന്നും ഉപഭേക്താക്കള്‍ക്ക് നല്ല മീന്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications