കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിറ്റക്സ് വിവാദം വ്യവസായ സംരഭകരെ കേരളത്തിൽ നിന്നും അകറ്റിയില്ല: മന്ത്രി പി.രാജീവ്

  • By Desk
Google Oneindia Malayalam News

കണ്ണുർ: കേരളം വികസന കുതിപ്പിലാണെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വ്യവസായ സംരഭകരുമായും നടത്തി വരുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണുർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിറ്റെക്സുമായുള്ള വിവാദ വിഷയങ്ങൾ സംസ്ഥാനത്തെ വ്യാവസായിക മേഖലയെ പുറകോട്ടടിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ വ്യവസായ സംരഭകരെ കേരളത്തിൽ നിന്നും അകറ്റിയിട്ടില്ല.

 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022: മോദി മുതൽ ഒവൈസി വരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന എട്ട് ഘടകങ്ങൾ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022: മോദി മുതൽ ഒവൈസി വരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന എട്ട് ഘടകങ്ങൾ

കിറ്റെക്സ് എം ഡി സാബുവുമായി ജില്ലാ കലക്ടർ ചർച്ച നടത്തിയത് അറിയില്ലെന്നും ഈ കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കിറ്റെക്സ് വിഷയത്തിൽ സർക്കാരും വ്യവസായ വകുപ്പും പരമാവധി കാര്യങ്ങൾ ചെയ്തതാണ് എന്നിട്ടും കേരളത്തിൽ നിന്നും പോകാനാണ് അവരുടെ തീരുമാനമെങ്കിൽ പോകട്ടെയെന്നു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

prajeev3-1599140616

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പി രാജീവ് ചുണ്ടിക്കാട്ടി. വ്യവസായ വികസനത്തിന് വടക്കെ മലബാറിന് വലിയ സാധ്യതകളുണ്ട്. കെഎൽഎല്ലിൻ്റെ ഒരു യൂനിറ്റ് കണ്ണൂരിൽ സ്ഥാപിക്കും റിയാദുമായി ഈക്കാര്യം ചർച്ച ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് കണ്ണുർ, കാസർഗോഡ് ജില്ലകളിലാണ്. വ്യവസായ വകുപ്പ് ഇലട്രിക് വാഹനങ്ങളുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും.

സംസ്ഥാനത്തെഎല്ലാ നിയോജക മണ്ഡലങ്ങളിലും സ്വകാര്യ വ്യവസായ പാർക്ക് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യം എംഎൽഎമാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും നടക്കുന്ന അദാലത്തിൻ്റെ തുടർ നടപടികൾക്ക് ഐഎഎസ് ഉദ്യോഗസസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പാഞ്ഞു

കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ മെഡിക്കൽ ഉൽപന്നങ്ങൾ ഇലക്ട്രോട്രോണിക്ക് ഉൽപന്ന നിർമ്മാണത്തിന് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോർ എന്നിവരും സംബസിച്ചു.

ജോണ്‍ ഹോനായിയെ തേടി ബോളിവുഡ് എത്തി, റിസബാവ സ്വീകരിച്ചില്ല; ചതിച്ചത് മിമിക്രിക്കാരനായ സുഹൃത്ത്ജോണ്‍ ഹോനായിയെ തേടി ബോളിവുഡ് എത്തി, റിസബാവ സ്വീകരിച്ചില്ല; ചതിച്ചത് മിമിക്രിക്കാരനായ സുഹൃത്ത്

English summary
Kitex controversy may not affect industrialists from Kerala: Minister P Rajeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X