'പുകഴ്ത്തി പറഞ്ഞത് കുഴപ്പമായി..'; നെഹ്‌റു പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍
കണ്ണൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ മാതൃകകള്‍ ഉയര്‍ത്തി കാട്ടാനാണ് താന്‍ ശ്രമിച്ചത് എന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യ ബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്. എതിര്‍ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് താന്‍ ശ്രമിച്ചത് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതിനിടയിലുണ്ടായ വാക്ക് പിഴ താന്‍ മനസില്‍ പോലും വിചാരിക്കാത്ത തലത്തിലേക്കാണ് എത്തിച്ചത് എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. നെഹ്‌റുവിനെ തമസ്‌ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍.

എന്നാല്‍ അതിനിടയിലുണ്ടായ വാക്ക് പിഴ താന്‍ മനസില്‍ പോലും വിചാരിക്കാത്ത തലത്തിലേക്കാണ് എത്തിച്ചത് എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. നെഹ്‌റുവിനെ തമസ്‌ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുകയാണ് സംഘപരിവാര്‍.

എല്ലാ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് തന്റെയും കോണ്‍ഗ്രസിന്റേയും നിലപാട് എന്നും അദ്ദേഹം വിശദീകരിച്ചു. അതിന് തനിക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പുകളിലെ വിജയം എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ മതേതര ബോധമുള്ള ആര്‍ക്കും തന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാന്‍ കഴിയില്ല.

കോണ്‍ഗ്രസില്‍ ജനിച്ച്, കോണ്‍ഗ്രസുകാരനായി വളര്‍ന്ന്, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച്, കോണ്‍ഗ്രസുകാരനായി തന്നെ മരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി. നേരത്തെ കെ സുധാകരന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

കണ്ണൂരിലെ നവോത്ഥാന സദസില്‍ പ്രസംഗിക്കവെ ആയിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. ആര്‍ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിക്കൊണ്ട് നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ തയ്യാറായി എന്നായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയത് നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാവും ഇങ്ങനെ ചെയ്യില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications