Get Updates
Get notified of breaking news, exclusive insights, and must-see stories!

പടിയൂരിൽ വീട്ടിൽ വ്യാജമദ്യ വാറ്റ്; പിതാവും മക്കളും പിടിയിൽ

ഇരിട്ടി: കണ്ണുർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും വൻ വ്യാജമദ്യവേട്ട.വീടു കേന്ദ്രീകരിച്ച് നാടൻ വാറ്റുചാരായം ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തിയിരുന്നയാളെയും മക്കളെയും എക്സൈസ് പിടികൂടി. ലോക് ഡൗൺ കാലത്ത് വീട്ടിൽ സമാന്തര ബാർ നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മട്ടന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ കെ വി ജേഷും, ഇരിക്കൂർ എസ്.ഐ നിധീഷിൻ്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പടിയൂർ കല്ല്യാട് തിരൂർ തൈക്കുണ്ടം ഭാഗത്ത് ചാലങ്ങോടൻ വീട്ടിൽ ജനാർദ്ദനൻ്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 21 ലിറ്റർ ചാരായവും,വാറ്റു ഉപകരണങ്ങളും കണ്ടെടുത്തത്.. മക്കളായ ലിജിലും, ജതീഷും ചേർന്നാണ് ചാരായം വാറ്റിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.

cover7-1


വാറ്റിയ ചാരായം ഒരു ലിറ്റർ വീതം കൊള്ളുന്ന ബോട്ടിലുകളിലാക്കിയാണ് വിൽപന നടത്തുന്നത് .ഇയാളുടെ വീട്ടിൽ നിന്നും 500ഓളം പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്.. ജനാർദ്ദനൻ, ലിജിൻ, ജതീഷ്എന്നിവരുടെ പേരിൽ അബ്കാരി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.റെയ്ഡിൽ

പ്രിവൻ്റീവ് ഓഫീസർ സുലൈമാൻ .പി വി സിവിൽ എക്‌സൈസ് ഓഫീസർമാരായ സുഹൈൽ പി.പി,ഹാരിസ് എം.പി സതീഷ്, വി എൻ , വിനോദ് ടി.ഒ, രാഗിൽ കെ.കെ വനിത സിവിൽ എക്സൈസ് ഓഫീസർ സോഷ് ന കെ.എസ്, വനിതാ സിവിൽ പോലീസ് ഓഫീസർ പ്രവീണ എന്നിവരും പങ്കെടുത്തു.

മറ്റൊരു സംഭവത്തിൽ മട്ടന്നൂര്‍ എക്‌സൈസ് മഞ്ചേരിപ്പറമ്പ് പുഴയോരത്ത് നടത്തിയ റെയ്ഡില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1285 ലിറ്റര്‍ വാഷും വാറ്റു കേന്ദ്രവും കണ്ടെത്തി നശിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.അനു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലോക്ഡൗണ്‍ ആയതോടെ വ്യാജ വാറ്റുചാരായ ലോബി ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് റെയ്ഡ് ശക്തമാക്കിയത്. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് മട്ടന്നൂര്‍ റെയിഞ്ച് പാര്‍ട്ടി 365 ലിറ്റര്‍ വാഷ് കണ്ടെത്തി കേസെടുത്തിരുന്നു. പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രിവന്റിവ് ഓഫിസര്‍മാരായ ബഷീര്‍ പിലാട്ട്, അനില്‍ കുമാര്‍ പി.കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഹരികൃഷണന്‍ കെ.സി, മധു പി.കെ, റിജു എ.കെ, ശ്രീനാഥ്.പി, ശ്രീനിവാസന്‍ പി.വി, പ്രജില്‍ സി.വി, ഡ്രൈവര്‍ കേശവന്‍ ടി.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു'


ഒരു കുപ്പി വാറ്റിയാലും നൂറ് ലിറ്റർ വാറ്റിയാലും പത്ത് വർഷം തടവ്.. വീടുകളിൽ മദ്യമുണ്ടാക്കുന്നവരെ പൂട്ടാൻ എക്സൈസ്

ഇതിനിടെ ജില്ലയിൽ ഏറി വരുന്ന വീടുകളിലെ കള്ളവാറ്റിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി എക്സൈസ് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.ഒരു കുപ്പി വാറ്റിയാലും നൂറ് ലിറ്റർ വാറ്റിയാലും ഒരേ കുറ്റം തന്നെയാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

ലോക് ഡൗൺ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതോടെ വീടുകൾ കേന്ദ്രീകരിച്ച് കള്ളവാറ്റ് വർധിച്ചതായി എക്സൈസ് അധികൃതർ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു .യു ട്യൂബ് ക്ളാസുകളിൽ നിന്നും പഠിച്ച് വീടുകളിൽ നിന്നും പ്രഷർകുക്കറും വെല്ലവും ഉപയോഗിച്ച് വാറ്റുന്ന പലരും അറിയുന്നില്ല അത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് '
കേരളത്തിൽ സ്വയം മദ്യം ഉൽപ്പാദിപ്പിക്കാനുള്ള അനുമതിസർക്കാരിനല്ലാതെ മറ്റാർക്കുമില്ല. സ്വന്തമായി ഉപയോഗിക്കാൻ വേണ്ടി വാറ്റുന്നവർക്കും വിൽക്കാനായി വാറ്റുന്നവർക്കും പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതറിയാതെയാണ് പലരും യുടൂബ് കണ്ട് വാറ്റുന്നത് പഠിച്ച് പയറ്റുന്നതെന്ന് കണ്ണൂർ എക്സൈസ് അസി.കമ്മിഷണർ ടി.രാഗേഷ് ചൂണ്ടിക്കാട്ടി.

ഇത്തരം യൂട്യൂബർമാരെ കണ്ടെത്തുന്നതിനായി ഇവരെ കുറിച്ചുള്ള വിവരങ്ങൾ സൈബർ പൊലിസിന് കൈമാറിയിട്ടുണ്ട്. വീടുകൾ കേന്ദ്രികരിച്ച് കള്ളവാറ്റ് നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ എക്സൈസിന് ലഭിക്കുന്നുണ്ട്. കള്ളവാറ്റിനായി പ്രഷർ കുക്കറും വെല്ലവും അമിതമായ തോതിൽ വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ വ്യാപാരികൾ കൈമാറുന്നുണ്ട്. ഇവരെ പിടികൂടുന്നതിനായി ഷാഡോ എക്സൈസ് സംഘത്തിന് എളുപ്പത്തിൽ വിവരം ലഭിക്കുന്നുണ്ടെന്നും വേണ്ടിവന്നാൽ സംശയമുള്ള വീടുകൾ പരിശോധിച്ച് കള്ളവാറ്റ് നടത്തുന്നത് പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് കാനച്ചേരിയിൽ വീട്ടിൽ കള്ളവാറ്റു നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട യാളെ പിടി കുടിയിട്ടുണ്ട്. വരും ദിനങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.കണ്ണുർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലൂടെ കർണാടകയിൽ നിന്നും മദ്യം കടത്തുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്.നിരവധി കേസുകൾ ഇതിനകം പിടികൂടിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പൊലിസും എക്സൈസും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളായ ഇരിട്ടി, കണ്ണവം ഭാഗങ്ങളിൽ വനമേഖലയിൽ വ്യാജവാറ്റ് പെരുകുന്നത് തടയാൻ വ്യാപക റെയ്ഡ് നടത്താനാണ് എക്സൈസിൻ്റെ തീരുമാനം.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+