മൻസൂർവധം: സിപിഎം പ്രവർത്തകരായ 10 പ്രവർത്തകർക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് ഉപാധി
കൊച്ചി: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 10 പേർക്ക് കർശന ഉപാധികളോടെ ജാമ്യം. സിപിഎം പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. പാനൂർ മുക്കിൽ പീടികയിൽ മൻസൂറിനെ വീടിന് സമീപത്ത് വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
കേസിലെ ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള മുഴുവൻ പ്രതികളും കോടതി നടപടികൾക്ക് വേണ്ടിയല്ലാതെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ള ഉപാധി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിനിടെ സിപിഎം പ്രവർത്തകർ മൻസൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

വോട്ടെടുപ്പ് നടന്ന ദിവസം രാത്രി എട്ട് മണിയോടെ പാനൂർ മുക്കിൽപ്പീടികയിൽ വെച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂർ, സഹോദരൻ മുഹ്സിൻ എന്നിവർ അറസ്റ്റിലാവുന്നത്. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിലാണ് മൻസൂറിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
മൻസൂറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന കൊച്ചിയങ്ങാടി സ്വദേശിയായ രതീഷ് കൂലോത്ത് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. സിപിഎം പ്രവർത്തകനായിരുന്ന ഇയാൾ വെൽഡിംഗ് തൊഴിലാളി കൂടിയായിരുന്നു. നാദാപുരം വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ കാലിക്കുളമ്പ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.












Click it and Unblock the Notifications