കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വത്തിന് വേണ്ടി മക്കൾ അമ്മയെ ക്രൂരമായി മർദ്ദിച്ചു; സംഭവം മാതമംഗലത്ത്; പൊലീസ് കേസെടുത്തു

Google Oneindia Malayalam News

കണ്ണൂർ: മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കൾ അമ്മയെ ക്രൂരമായി മർദിച്ചു. മരണപ്പെട്ട മകളുടെ സ്വത്ത് മറ്റു മക്കൾക്ക് വീതിച്ചു നൽകണമെന്ന് പറഞ്ഞാണ് നാലു മക്കൾ ചേർന്ന് അമ്മയെ മർദ്ദിച്ചത്. മർദ്ദനത്തിൽ അമ്മ മീനാക്ഷിയമ്മക്ക് കാലിനും പരിക്കേറ്റു. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ യാത്രക്കാർക്ക് കോവിഡ്; 95 ശതമാനം പേരും വാക്സിൻ എടുത്തവർലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ യാത്രക്കാർക്ക് കോവിഡ്; 95 ശതമാനം പേരും വാക്സിൻ എടുത്തവർ

ഡിസംബർ 15 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ മാതമംഗലത്തുള്ള പേരൂരിലെ വീട്ടിലാണ് സംഭവവികാസങ്ങൾ നടക്കുന്നത്.93 വയസ്സുള്ള മീനാക്ഷിയമ്മയെ കൊണ്ട് ബലംപ്രയോഗിച്ച് സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ വേണ്ടിയാണ് തന്ത്രപരമായ നീക്കം നടന്നത്. മക്കൾ രേഖകളുമായി എത്തിയ ശേഷം ഔദ്യോഗിക രേഖകളിൽ ഒപ്പിടണമെന്നാവശ്യപ്പെട്ടു. മീനാക്ഷിയമ്മ ഇതിനു വഴങ്ങാതിരുന്നതോടെ നാലു മക്കളും ചേർന്ന് അമ്മയുടെ കൈ പിടിച്ചു തിരിച്ചു.

seniorcitizen

തുടർന്ന് കാലിൽ ചവിട്ടി പിടിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. പിന്നീട് നെഞ്ചിൽ പിടിച്ച് തള്ളി. മർദ്ദനമുണ്ടായ ശേഷവും ഒപ്പിടാൻ വിസമ്മതിച്ചിരുന്ന അമ്മയെ മക്കൾ നിർബന്ധമായി ബലംപ്രയോഗിച്ച് ഒപ്പിടിപ്പിക്കുകയായിരുന്നു.പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചു.

മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രായമായവരെയും മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പുത്തന്‍ മേക്കോവറില്‍ നയന്‍താര ചക്രവര്‍ത്തി; ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | Oneindia Malayalam

English summary
In Mathamangalam, the children brutally beat the mother for the property.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X