കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നുരി ൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇരയുടെ മാതാവ് പരാതി നൽകി

  • By Desk
Google Oneindia Malayalam News

കണ്ണുർ: പയ്യന്നുരി ൽ 16 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പുതിയ വഴിതിരിവിലേക്ക്. പയ്യന്നൂർ നഗരത്തിൽ പോലീസുകാരൻ്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. വ്യാപാരി പ്രതിയായ പോക്‌സോ കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നുവെന്നാരോപിച്ച്ഇരയുടെ മാതാവ് കണ്ണൂര്‍ റൂറല്‍ എസ്.പി ഡോ. നവനീത് ശര്‍മ്മ ഐ.പി.എസിന് നേരിട്ടു സന്ദർശിച്ച് പരാതി നൽകി.

കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപയെങ്കിലും നൽകണം: കെപിസിസി വൈസ് പ്രസിഡന്റ്കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപയെങ്കിലും നൽകണം: കെപിസിസി വൈസ് പ്രസിഡന്റ്

പൊലിസുകാരൻ്റെ ഭാര്യ പൊലിസുകാരൻ്റെ മകൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥനെതിരെ പൊലിസ് മേധാവിക്ക് നൽകിയ പരാതി കേസിനെ കൂടുതൽ ചുടു പിടിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച വൈകുന്നേരമാണ് കണ്ണുരിലുള്ള പോലിസ് മേധാവിയുടെ ഓഫിസിലെത്തി ഇരയുടെ മാതാവ് പരാതി നല്‍കിയത്. പോലിസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പരാതിയിലെടുത്ത പോക്‌സോ കേസ് അന്വേഷണ ചുമതലയില്‍ നിന്നും പയ്യന്നൂര്‍ ഡിവൈ.എസ്.പിയെ മാറ്റണമെന്നും ഡിവൈ.എസ്.പിയുടെ ഓഫിസിന്റെ സഹായത്തോടെയാണ് കേസിലെ പ്രതികള്‍ കള്ള പരാതിയുണ്ടാക്കി ഭര്‍ത്താവിനെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതെന്നും പരാതിയില്‍ പറയുന്നു.

-kannur-map-copy

മകള്‍ക്കുണ്ടായ ദുരനുഭവം മൂടിവെക്കുന്നതിനു വേണ്ടിയാണ് വ്യാപാരിയെ മർദ്ദിച്ചതായി കള്ളക്കഥ ഉണ്ടാക്കിയത്. ഭര്‍ത്താവായ എസ്.ഐ സംഭവത്തെപ്പറ്റി പരാതിയുമായി ഡിവൈ.എസ്.പി ഓഫിസില്‍ പോയപ്പോള്‍ ഡിവൈ.എസ്.പി ഭര്‍ത്താവിനോട് തട്ടിക്കയറുകയും വിശദീകരണം കേള്‍ക്കാതെ മടക്കി അയക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. കൂടാതെ പ്രതിയുടെ സഹോദരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും പോലിസിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടെന്നും പറഞ്ഞ് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

അതിനാല്‍ പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന ഡിവൈ.എസ്.പിയുടെ ഡിവിഷന് കീഴില്‍ ഈ കേസിന്റെ അന്വേഷണം നടത്തിയാല്‍ എന്റെ മകള്‍ക്കും കുടുംബത്തിനും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ട്. അതിനാല്‍ ഈ കേസിന്റെ അന്വേഷണം അങ്ങയുടെ മേല്‍നോട്ടത്തില്‍ തന്നെ സത്യസന്ധമായി നടത്തണമെന്നും പ്രതികളെ സഹായിക്കുന്ന പോലിസ് ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യാപാരി ഉള്‍പ്പെടെ ആറുപേരും ഒളിവില്‍ കഴിയുകയാണ്. പയ്യന്നൂർ നഗരത്തിൽ വെച്ച് ഷോപ്പിങിനായി രക്ഷിതാക്കളോടൊപ്പമെത്തിയ പെൺകുട്ടിയെ കാറിലിരിക്കവെ കേസിലെ മുഖ്യപ്രതിയായ വ്യാപാരിയുടെ നേതൃത്വത്തിൽ കൈ കടന്നുപിടിക്കുകയും അശ്ളീലവും അസഭ്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. എന്നാൽ ഇരയായ പെൺകുട്ടിയുടെ പിതാവായ എസ്.ഐ വ്യാപാരിയെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തുവെന്നാണ് ആരോപണം: ഇതോടെയാണ് കേസ് കുടുതൽ വിവാദത്തിലായിരിക്കുന്നത്.

English summary
Mother of 16 year old girl files complaint against investigative office in Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X