Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളത്തിന് വ്യാജ പതിപ്പ്: ഇറക്കിയത് ഒറിജിനൽ കോപ്പിയടിച്ചെന്ന് മുരളി കുന്നുമ്പ്രം

കണ്ണുർ: തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന വെള്ളവും വ്യാജ പതിപ്പിൽ കുടുങ്ങി. തിയേറ്ററിൽ ഓടുന്ന സിനിമയെ തകർക്കാൻ ഒറിജിനൽ ചോർത്തി വ്യാജപതിപ്പിറക്കിയെന്നാണ് അണിയറ പ്രവർത്തകരുടെ ആരോപണം. യുട്യൂബിലും ചിത്രം ചിലർ പ്രചരിപ്പിച്ചിട്ടുണ്ട്. തൻ്റെ ജീവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച വെള്ളം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതോടെ നിർമ്മാതാക്കൾ പ്രതിസന്ധിയിലായതായി തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുമ്പ്രം ആരോപിച്ചു.

കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി മദ്യപിച്ചിരുന്ന കാലത്തെ. തൻ്റെ ആദ്യകാല ജീവിതകഥയാണ് സിനിമ പറയുന്നത്.
സിനിമ റിലീസ് ചെയ്ത് മൂന്ന് ആഴ്ച്ച പിന്നിടുമ്പോഴാണ് വ്യാജൻ ഇറങ്ങുന്നത്. ആറുകോടി 40 ലക്ഷം മുടക്കിയാണ് സിനിമ പുറത്തിറക്കിയത്. എന്നാൽ ഒരു മാസം കൂടി സിനിമ തിയറ്ററിൽ ഓടിയാൽ മാത്രമേ നിർമ്മാതാക്കൾക്ക് മുടക്ക് മുതൽ ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

 vellam-16091566

രണ്ട് കോടിയോളം രൂപ ഇനിയും കിട്ടിയാൽ മാത്രമേ സിനിമ സാമ്പത്തികമായി വിജയിക്കുകയുള്ളു. വെള്ളം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയവരെ കണ്ടെത്താൻ കൊച്ചി സൈബർ സെല്ലിനും, സൈബർ ഡോമിനും പരാതി നൽകിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഒരു ഷോപ്പിങ്ങ് മാളിൽ സിനിമ അനുവാദമില്ലാതെ പ്രദർശിപ്പിച്ചതായും സിനിമ യൂ ടൂബിൽ അപ്പ്ലോഡ് ചെയ്ത കോഴിക്കോട് സ്വദേശിയെ കണ്ടെത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ തിയറ്റർ പ്രിൻ്റ് അല്ല പ്രചരിക്കുന്നതെല്ലെന്നും ഒർജിനലാണെന്നും ഇത് എങ്ങനെയെന്ന് കണ്ടെത്താൻ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം പൊലിസി നോട് ആവശ്യപ്പെട്ടു.

വ്യാജ പതിപ്പ് ഇറക്കിയവർക്കെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരേയും നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും പോലീസിനും പരാതി നൽകിട്ടുണ്ട്. കോവിഡിനു ശേഷം തിയറ്ററിൽ എത്തിയ ആദ്യ മലയാള സിനിമയാണ് ജയസൂര്യ നായകനായി പ്രജീഷ് സെൻ സംവിധാനം ചെയ്ത വെള്ളം. ജോസ് കുട്ടി മടത്തിൽ, രഞ്ജിത്ത് മണംമ്പരക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. മദ്യപാനിയായ ഒരാൾ ജീവിതത്തിൽ നേടിരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു ഘട്ടത്തിൽ സിനിമ മുടങ്ങി നിന്ന സമയത്ത് നിർമ്മാതാക്കളെ സാമ്പത്തികമായി സഹായിക്കാനും മുരളി മുന്നോട്ട് വന്നിരുന്നു. ജയസുര്യ നായകവേഷമണിയുന്ന ചിത്രത്തെ കുറിച്ച് ആസ്വാദകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് വ്യാജപതിപ്പ് തിരിച്ചടിയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+