മുൻപിൽ തുറന്നടിച്ച് ലീഗ് നേതാവ്: പാച്ചേനിയുടെ തോൽവിക്ക് കാരണം കോൺഗ്രസിലെ ഗ്രൂപ്പിസം

കണ്ണുർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ കാരണം അന്വേഷിച്ചുള്ള മുന്നംഗ സമിതിക്ക് മുമ്പിൽ കോൺഗ്രസിന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരാജയ കാരണങ്ങൾ അന്വേഷിച്ച് കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മൂന്നംഗ സമിതി കണ്ണൂരിലെത്തിയത്. തെളിവെടുപ്പിൽ യുഡിഎഫ് ഉറച്ച മണ്ഡലമായ കണ്ണുരിൽ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ തോൽവിയാണ് കൂടുതൽ പേർ ഉന്നയിച്ചത്.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പുപോരാണ് പരാജയ കാരണങ്ങളിലൊന്നായി സമ്മതിക്കുമ്പോഴും മുമ്പ്ലീം ലീഗ് പലയിടങ്ങളിലും വോട്ടുചോർത്തിയതിനെ തുടർന്നാണ് പാച്ചേനി തോൽക്കാനിടയായതെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. എന്നാൽ ഈയൊരു ആരോപണം രഹസ്യമായി ചേർന്നു കിട്ടിയതിനെ തുടർന്ന് മുസ്ലിം ലീഗിൻ്റെ ജില്ലയിലെ ഉന്നത നേതാവ് അന്വേഷണ സമിതിയെ കണ്ട് തങ്ങളുടെ നിലപാട് വിശദീകരിച്ചു.

congress-1584073298-16


നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം സു​നി​ശ്ചി​ത​മാ​യ ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​തീ​ശ​ൻ പാ​ച്ചേ​നി​യെ തോ​ൽപ്പി​ച്ച​ത് കോ​ൺ​ഗ്ര​സു​കാ​ർ ത​ന്നെ​യാണെന്ന് ലീ​ഗ് നേ​താ​വ് ആരോപിച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി കെ​പി​സി​സി സ​മി​തി നി​യോ​ഗി​ച്ച സ​മി​തി ന​ട​ത്തി​യ സി​റ്റിം​ഗി​നിടെ ' നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിലാണ് മുസ്ലിം ലീഗിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ട് ഖണ്ഡിച്ചത്.

കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് വ​ഴ​ക്കും കു​തി​കാ​ൽ വെ​ട്ടു​മാ​ണ് ക​ണ്ണൂ​ർ സീ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​ദ്ദേ​ഹം സ​മി​തി​യം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടു കൂ​ടി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യി​ല്ല. പാ​ച്ചേ​നി​ക്ക് വേ​ണ്ടി കോ​ൺ​ഗ്ര​സു​കാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ച്ച​ത് മു​സ്‌​ലിം ലീ​ഗും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​മാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു പോ​ലും വോ​ട്ടു ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സും ലീ​ഗും ത​മ്മി​ൽ മു​ന്ന​ണി​ക്ക​ക​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തോ​ടെ ലീ​ഗ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രി​ൽ നി​ന്നും ഈ ​ഒ​രു പി​ന്തു​ണ സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ലീ​ഗി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ച്ച​ത്.

ഈ ​രീ​തി​ക്ക് തി​രു​ത്ത​ൽ വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ വ​രും നാ​ളു​ക​ളി​ൽ കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​മെ​ന്നും ഇ​ദ്ദേ​ഹം സ​മി​തി​യം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. കോ​ട്ട​യം മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ജോ​യ് , മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ത​റ​യി​ൽ, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​എം.​സി. ദി​ലീ​പ് എന്നിവ​രാ​ണ് ജി​ല്ല​യി​ൽ അ​വ​ലോ​ക​ന​ത്തി​നാ​യ് എ​ത്തി​ച്ചേ​ർ​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും മു​ന്ന​ണി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ് ന​ട​ത്തി ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് സ​മി​തി കെ​പി​സി​സി​ക്ക് സ​മ​ർ​പ്പി​ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+