'സാറേ..14 വര്‍ഷമല്ലേ, 39ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും'; ശിക്ഷയൊക്കെ തനിക്ക് അറിയാമെന്ന് ശ്യാംജിത്ത്
കണ്ണൂര്‍: പാനൂരില്‍ പ്രണയനൈരാശ്യത്തിന്റെ പേരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് ശിക്ഷയെ കുറിച്ച് ഗൂഗിള്‍ തിരഞ്ഞ് മനസിലാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. പതിനാല് വര്‍ഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോള്‍ പുറത്തിറങ്ങുമെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. ശിക്ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗിള്‍ തിരഞ്ഞ് ശ്യാംജിത്ത് മനസിലാക്കിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ ശ്യാംജിത്തിന് തെളിവെടുപ്പിനായി പൊലീസ് എത്തിച്ചിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ച ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു.

ഒക്ടോബര്‍ 19ന് ആണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് പദ്ധതി തയ്യാറാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. പ്രതി വിഷ്ണുപ്രിയയുമായി അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തോളം അകല്‍ച്ചയുണ്ടായി. ഇതേ തുടര്‍ന്നാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് തീരുമാനിച്ചത്.

വിഷ്ണുപ്രിയയെ കൂടാതെ പൊന്നാനിയിലുള്ള ഒറു സുഹൃത്തിനെ കൊലപ്പെടുത്താനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. പൊന്നാനി സ്വദേശിയായ സുഹൃത്തും വിഷ്ണുപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രതി സംശയിച്ചിരുന്നു. ഇത് വിഷ്ണുപ്രിയയുടെ സുഹൃത്തിനോടുള്ള വിരോധത്തിന് കാരണമായെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം, ഒരു കൂസലുമില്ലാതെയാണ് പ്രതി ഇന്ന് തെളിവെടുപ്പിനായി എത്തിയത്. പ്രതിയുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് ആയുധങ്ങള്‍ ബാഗിലാക്കി ഉപേക്ഷിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, കത്തി, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കത്തി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം മാസ്‌ക്, തൊപ്പി എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അന്വേഷണം വഴിതിരിക്കാന്‍ പ്രതി മറ്റൊരാളുടെ മുടി കയ്യില്‍ കരുതിയിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ് പ്രതി മുടി കൈക്കലാക്കിയത്. ഡി എന്‍ എ പരിശോധനയില്‍ പൊലീസിനെ വഴിതിരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കൂടാതെ തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ബാഗില്‍ മുളകുപൊടിയും കരുതിയിരുന്നു.

കൊലയ്ക്ക് കൃത്യമായ ആസൂത്രണമാണ് പ്രതി നടത്തിയത്. കൊലയ്ക്ക് ശേഷം അച്ഛന്റെ ഹോട്ടലില്‍ സഹായിക്കാനായി പ്രതി എത്തിയിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ നാടുവിടാനാണ് പ്രതി പദ്ധതിയിട്ടത്. എന്നാല്‍ പൊലീസിന്റെ കൃത്യമായ അന്വേഷണം പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കുകയായിരുന്നു.

ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ വീട്ടിലേക്ക് എത്തുമ്പോള്‍ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് വാട്സാപ്പില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഈ സമയത്തെ നിലവിളി പ്രതിയെ കുടുക്കാന്‍ സഹായിച്ചു. സംസാരിച്ച് തീരുന്നതിന് മുമ്പാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പൊലീസ് എത്തുമ്പോള്‍ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി സംസാരിച്ച ആളെ പൊലീസ് കണ്ടെത്തിയി മൊഴിയെടുത്തിട്ടുണ്ട്.

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം വിഷ്ണുപ്രിയയെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മല്‍ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂര്‍ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയാണ്.

മാനന്തേരി സത്രത്തില്‍ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.












Click it and Unblock the Notifications