'കോപം സ്വയം നിയന്ത്രിക്കണം, വിവേകമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്'; ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍: പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തെറിവിളി. തന്റെ ചിത്രം പങ്കുവച്ച് ശ്യാംജിത്ത് എഴുതിയ കുറിപ്പിന്റെ താഴെയാണ് യുവാക്കള്‍ അടക്കമുള്ളവര്‍ ചീത്ത വിളികളുമായി രംഗത്തെത്തിയത്.
ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്.., ക്ഷമയും, വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്...ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുത്...കോപം വന്നാല്‍ സ്വയം നിയന്ത്രിക്കണം..ദേഷ്യം അടങ്ങിയ ശേഷം വിവേകപൂര്‍വ്വം ചിന്തിക്കുക എന്നായിരുന്നു ശ്യാംജിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതിന് താഴെയാണ് ചീത്തവിളികളുമായി ആളുകള്‍ എത്തിയത്.

കൂടാതെ ശ്യാംജിത്ത് 2018ല്‍ പങ്കുവച്ച പോസ്റ്റും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്...സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാന്‍ ഉണ്ടാവും ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും...തനിച്ചാക്കില്ല ഞാന്‍ നിന്നെ എന്നായിരുന്നു ശ്യാംജിത്ത് 2018ല്‍ പങ്കുവച്ച പോസ്റ്റ്.

പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷമായ ഭാഷയിലാണ് ആളുകള്‍ തെറിവിളിക്കുന്നത്. പറയുന്നതും എഴുതുന്നതും ഒന്ന്,ചെയ്യുന്നത് നേരെ തിരിച്ചും... ആ കുട്ടി ജീവനോടെ ഇല്ലാത്തതുകൊണ്ട് നിനക്ക് ഇനി,നിന്റെ ജീവിതത്തില്‍ നല്ല സന്തോഷം കിട്ടാന്‍ ചാന്‍സ് ഉണ്ട് എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചത്.

പ്രണയത്തിന്റെ ഉന്മാദ ലഹരിയില്‍ അവനിങ്ങനെ പാടി....അവസാനം ഒരു വടിവാളിന്റെ വാചാലമായ മൂര്‍ച്ചയില്‍ അരിഞ്ഞെറിഞ്ഞു അവന്റെ പെണ്ണിനെ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. അതേസമയം, പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 ഓളം മുറിവുകളാണുള്ളത്. കയ്യിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് ശ്യാംജിത്ത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.

വീട്ടിലെത്തിയ ശ്യാംജിത്ത് ആരുമില്ലെന്ന് മനസിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് ശ്യാംജിത്തുമായി പെണ്‍കുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കയ്യില്‍ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications