പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍ ലഹരി ഉല്‍പന്നങ്ങള്‍ വിറ്റ കട സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
പയ്യന്നൂര്‍: പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍ കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തിയ അനാദിക്കട സി.പി. എം-ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് വ്യാഴാഴ്ച്ച രാത്രിപത്തുമണിയോടെ ഒരു സംഘം പ്രദേശവാസികള്‍ കടയില്‍ ഇരച്ചു കയറി സാധനങ്ങള്‍ വലിച്ചെറിയുകയും, തകര്‍ക്കുകയും ചെയ്തത്.
സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് നിരന്തരമായി മാരക സ്വഭാവമുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന പരാതി ഉയര്‍ന്ന സ്ഥാപനമാണിത്, നഗരസഭ, പോലീസ്, എക്‌സൈസ് എന്നിവ നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു.

ഇത് വലിയ സാമൂഹ്യ പ്രശ്‌നമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സി.പി. എം, ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഇടപെടുകയും ഇത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പലരും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നിര്‍ബാധം തുടരുകയും, ഈ അടുത്ത ദിവസം എക്‌സൈസ്സ് ഇവിടെ നിന്ന് ലഹരി വസ്തു പിടിച്ചെടുക്കുകയും ചെയ്തു,
എന്നിട്ടും വില്‍പന തുടര്‍ന്നാണ് ഇവരില്‍ പ്രകോപനംസൃഷ്ടിക്കുകയും അനാദിക്കട അടിച്ചുതകര്‍ക്കുകയും ചെയ്തത്.പയ്യന്നൂര്‍നഗരത്തിലെ മറ്റുചില കടകളിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി വിവരമുണ്ടെന്നും ഇ
വര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ. എഫ്. ഐ ആവശ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും നിയമം കൈയ്യിലെടുക്കുന്നതില്‍ വ്യാപാരികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജീവിതോപാധിയായ അനാദികട അടിച്ചുതകര്‍ക്കുകയും സാധനങ്ങള്‍ വാരിവലിച്ചിട്ടു നശിപ്പിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്.
പയ്യന്നൂരിലെയും പരിസരങ്ങളിലെയും മയക്കുമരുന്ന്, ലഹരി ഉല്‍പന്നങ്ങളുടെ വിപണനും ഉപയോഗവും കണ്ടുപിടിക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇതിനെ സഹായിക്കുക മാത്രമേ മറ്റുളളവര്‍ ചെയ്യാന്‍ പാടുളളൂവെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. എന്നാല്‍ വരും ദിവസങ്ങളില്‍ ജനകീയ റെയ്ഡ് അതിശക്തമാക്കാനുളള തീരുമാനത്തിലാണ് ഡി.വൈ. എഫ്. ഐ. നേരത്തെ വ്യാജമദ്യവില്‍പനയ്‌ക്കെതിരെയും ഇവര്‍ രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications