ട്രെയിനില്‍ യാത്ര ചെയ്യവേ യുവതിക്ക് നേരെ അതിക്രമം; മൂന്ന് പേരെ പോലീസ് പിടികൂടി
കണ്ണൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യവേ യുവതിക്ക് നേരെ അതിക്രമം നടത്തിയ മൂന്ന് പേരെ പോലീസ് വളപട്ടണത്ത് വെച്ച് പിടികൂടി. നാഗര്‍ കോവില്‍ നിന്നും മംഗലാപൂരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കാഞ്ഞങ്ങാട് സ്വദേശനിയായ യുവതിയെ ട്രെയിനില്‍ സഹയാത്രക്കാരായ യുവാക്കള്‍ അതിക്രമം കാട്ടിയത്. ഇവരുടെ അതിക്രമം സഹിക്കവയ്യാതെ യുവതി ട്രെയിനിന്റെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിട്ടതോടെ റെയില്‍വെ പോലീസ് എത്തുകയും അതിക്രമം കാണിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് കസ്റ്റഡിയിലെടുത്തിട്ടും യുവാക്കള്‍ പരാക്രമം തുടര്‍ന്നു. ആറ് വര്‍ഷം ജയിലില്‍ കിടന്നവനാണെന്നും അതുകൊണ്ട് പോലീസിനെ പേടിയില്ലെന്നും അവര്‍ അക്രോശിക്കുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിനിയായ ഇരുപതുകാരി അതേ ട്രെയിനില്‍ വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടുകാരുമായി ആലോചിച്ച് പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ പൊലിസിനെ അറിയിച്ചു. ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തവരെ വളപട്ടണം പൊലിസിന് കൈമാറി.
കസ്റ്റിഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമെ ടിക്കറ്റ് എടുത്തിരുന്നുള്ളുവെന്ന് പോലീസ് അറിയിച്ചു.മാഹിയില്‍ നിന്നും കയറിയവര്‍ കണ്ണൂരിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്താനുള്ള സാഹചര്യത്തെ കുറിച്ച് പൊലിസ് വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ പ്രതികള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലിസ് അറിയിച്ചു.
ട്രെയിനുകള്‍ക്കു നേരെയും യാത്രക്കാര്‍ക്കെതിരെയും അതിക്രമം തുടരുന്ന സാഹചര്യത്തില്‍ റെയില്‍വെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വെ സുരക്ഷാ പൊലിസും കര്‍ശന പരിശോധന ശക്തമാക്കിയതിനിടെയിലാണ് യാത്രക്കാരിയായ യുവതിക്ക് നേരെ അതിക്രമം നടന്നത്. എന്നാല്‍ ട്രെയിനില്‍ നടന്നത് വെറും വാക്തര്‍ക്കമാണെന്നാണ് കുറ്റാരോപിതരായ യുവാക്കള്‍ പറയുന്നത്.പൊതുശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications