Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മടത്തെ എളമ്പക്ക ചാകര ശേഖരിക്കാന്‍ അഴിമുഖത്ത് ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

 elam-1679427523.jpg -Pro

തലശ്ശേരി : ധര്‍മ്മടം പാലത്തിന് സമിപം ബോട്ട് ജട്ടിയുടെ എതിര്‍വശത്ത് കണ്ടെത്തിയ ഇളമ്പക്ക ചാകര ശേഖരിക്കുവാനെത്തുന്നവരുടെ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അപകട സാധ്യത മനസ്സിലാക്കാതെ മത്സര ബുദ്ധിയോടെ ഇവിടെ നിന്നു ഇളമ്പക്ക ശേഖരിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി തീരദേശപൊലിസ് രംഗത്തെത്തി.

കുയ്യാലി പുഴയുടെയും അഞ്ചരക്കണ്ടി എടപ്പുഴയും ചേരുന്ന ഇവിടം ഇപ്പോള്‍ വെള്ളം കുറവാണെങ്കിലും ധര്‍മ്മടം പാലത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ 10 അടിയില്‍ കൂടുതല്‍ ആഴമുണ്ട്. ഇവിടെ നിന്നും കടല്‍ ആഴിമുഖത്തേക്ക് ഏതാനും മീറ്റര്‍ മാതമേ ദൂരമുള്ളൂ.

നാഷണല്‍ ഹൈവേയോട് ചേര്‍ന്ന ഭാഗമായതിനാല്‍ പ്രദേശ വാസികളെ കൂടാതെ വിദൂരങ്ങളില്‍ നിന്നും ഇതുവഴി കടന്ന് പോകുന്നവര്‍ പോലും കൗതുകത്തിന്റെ പുറത്ത് ഇവിടെയെത്തുന്നുണ്ടെന്നതിനാല്‍ അപകട

സാധ്യത മനസ്സിലാക്കാതെ ഇളമ്പക്ക ശേഖരിക്കുവാനിറങ്ങുന്നവര്‍ പുഴയുടെ ആഴമേറിയ ഭാഗങ്ങളിലേക്കിറങ്ങാതിരിക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് തലശ്ശേരി തീരദേശ പോലീസ് അറിയിക്കുന്നു.തലശേരി- കണ്ണൂര്‍ ദേശീയ പാതയില്‍ ധര്‍മടം പാലത്തിന് സമീപം അഴിമുഖത്ത് എളമ്പക്ക ചാകരയുണ്ടെന്നറിഞ്ഞു എത്തുന്നവര്‍ക്കെതിരെ ധര്‍മ്മടം പൊലിസും നിയന്ത്രണം ശക്തമാക്കിയിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കണ്ണൂരിന്റെ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ക്രമാതീതമായ ഉയരത്തില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് ധര്‍മ്മടംപൊലിസ് പ്രദേശത്ത് കനത്ത ജാഗ്രതപ്രഖ്യാപിച്ചിത്.
നാടിന്റെ നാനാഭാഗത്തു നിന്നുമാണ് ആളുകള്‍ എളമ്പക്ക വാരാന്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ ഇവിടെ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ മൂന്നാഴ്ച്ചയോളമായി ഇവിടെ എളമ്പക്കചാകരയാണ്. ദൂരെ ദേശങ്ങളില്‍ നിന്നു പോലും വാഹനങ്ങളിലെത്തി സ്ത്രീപുരുഷഭേദമേന്യ ഇവിടെയെത്തി എളമ്പക്ക വാരി പോവുന്നുണ്ട്.

വേലിയിറക്കത്തില്‍ വെളളം കുറയുന്ന നേരങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും കുടുംബസമേതവുമായി എത്തി എളമ്പക്ക വാരിയെടുക്കുകയാണ് നാട്ടുകാര്‍. തികച്ചും അപകടസാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നവരെനിയന്ത്രിക്കാനാണ് പൊലിസ്‌സുരക്ഷ ശക്തമാക്കിയത്.

ദേശീയ പാതയോടു ചേര്‍ന്ന കടല്‍ഭിത്തിയിലൂടെ കടലിലേക്ക് ഇറങ്ങിയതാല്‍ ഇഷ്ടം പോലെ വാരിയെടുക്കാം. വെളളത്തിനടിയില്‍ മണലില്‍ പുതഞ്ഞു കിടക്കുന്ന എളമ്പക്ക കൈക്കൊണ്ടു വാരിയെടുത്ത് ചാക്കുകളില്‍ വാരിനിറച്ച് മടങ്ങുകയാണ് പതിവ്. എളമ്പക്ക ചാകരയെ കുറിച്ചുകേട്ടറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നുണ്ട്. ദേശീയ പാതയായ ഇതുവഴി കടന്നു പോകുന്നവാഹനയാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി കടലിലിറങ്ങി ഒരു കൈനോക്കുന്നുണ്ട്. എളമ്പക്ക വാരാനെത്തുന്നവര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടതിനാല്‍ ധര്‍മടം പാലത്തിന്‌സമീപം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+