കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ഹോട്ടലിലെ റെയ്ഡ്: കണ്ണുർ കോർപ്പറേഷൻ യോഗത്തിൽ ബഹളം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലാ പഞ്ചായത്തുമായുള്ള കണ്ണൂർ മേയറുടെ ശീതസമരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ചൂടേറിയ വാഗ്വാദത്തിന് ഇടയാക്കി. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേ മിഷൻ ഭക്ഷണശാലയിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പഴകിയ ഭക്ഷ്യപദാർത്ഥങ്ങൾ പിടികൂടിയത് വാർത്തയായതാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. മേയറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജന്തു ക്ഷേമ പരിപാലന സൊസൈറ്റിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി ക്രമക്കേടുകൾ കണ്ടു പിടിച്ചതിൻ്റെ വൈരാഗ്യമാണ് റെയ്ഡിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.

പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് സ്ഥാനാർത്ഥികൾ മരിച്ചു: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷംപശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് സ്ഥാനാർത്ഥികൾ മരിച്ചു: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം

ഇതോടെ കോർപ്പറേഷൻ ഹാളിൽ ചേർന്ന കൗൺസിൽ യോഗം ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക് പോരിലും ബഹളത്തിലും കലാശിച്ചു . 18 ഇന അജണ്ടയുമായാണ് മേയർ അഡ്വ. ടി . ഒ മോഹനന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത് . അജണ്ടകൾ ഏതാണ്ട് തീരാറായപ്പോൾ കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ എൻ സുകന്യയുടെ പരാമർശങളാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കും ബഹളങ്ങൾക്കും കാരണമായത്.

 kannur-157253


ഹോട്ടലിൽ നടന്നത് രാഷ്ട്രീയ പ്രേരിതമായ റെയ്ഡെണെന്നായിരുന്നു സുകന്യയുടെ പരാമർശം . യോഗത്തിൽ ഹാജരായിരുന്ന ആരോപണ വിധേയനായ ഹെൽത്ത് സൂപ്പർവൈസർ തന്നെ വിശദീകരണം നൽകിട്ടെയെന്ന് മേയർ പറഞ്ഞതോടെ അദ്ദേഹം അതിന് തയ്യാറായി . തുടർന്ന് സംഭവം വിശദീകരിക്കവെയാണ് പ്രതിപക്ഷാംഗങ്ങൾ ബഹളം തുടങ്ങിയത് . അത് ഭരണ പക്ഷ അംഗങ്ങൾ ഏറ്റെടുക്കുകയും ഉദ്യോഗസ്ഥൻ ചെയ്ത നടപടിയിൽ യാതൊരുതെറ്റുമില്ലെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥനെതിരെ കള്ളക്കേസ് എടുപ്പിക്കുകയായിരുന്നെന്നും ഭരണപക്ഷ കൗൺസിലർമാർ തിരിച്ചടിച്ചതോടെയാണ് ബഹളം രൂക്ഷമായത്.

എസ്.പി.സി.എ ഏറ്റെടുക്കാൻ ജില്ലാ പഞ്ചായത്ത് ഒരുങ്ങിയത് റെയ്ഡ് പ്രശ്നത്തിന്റെ വിഷമത്തിലാണോ എന്ന് സംശയമുണ്ടെന്നും യോഗത്തിൽ പറയുന്നത് ശരിയല്ലെന്നും മേയർ പറഞ്ഞു . മേയറുടെ ഇടപെടലിനെ തുടർന്ന് അംഗങ്ങൾ ശാന്തരായി . ഭരണപക്ഷ അംഗങ്ങളായ പി.കെ രാഗേഷ് , മാർട്ടിൻ ജോർജ് , സുരേഷ് ബാബു എളയാവൂർ , പ്രതിപക്ഷാംഗങ്ങളായ സി.രവീന്ദ്രൻ , പ്രകാശൻ , വത്സരാജൻ , ഷാഹിന തുടങ്ങിയവർ സംസാരിച്ചു. കോർപ്പറേഷൻ പരിധിയിൽ പുതുതായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ബങ്കുകൾക്കെ തിരെ നടപടി സ്വീകരിക്കണമെ ന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർട്ടിൻ ജോർജിന്റെ ആവശ്യം കൗൺസിൽ അംഗീകരിച്ചു .

English summary
Rockus in Kannur corporattion meeting over raid in Kudumbasree hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X