ഇരിക്കൂറിൽ സജീവ് ജോസഫ് തന്നെ: സോണിയെ തഴഞ്ഞതിൽ പ്രതിഷേധവുമായി കെസി ജോസഫും
ഇരിക്കൂർ: ഇരിക്കൂർ നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയായി അഡ്വ സജീവ് ജോസഫിനെ പ്രഖ്യാപിച്ചതിൽ കടുത്ത അമർഷവുമായി സിറ്റിങ് എംഎൽഎ കെസി ജോസഫും. സോണി സെബാസ്റ്റ്യന് സീറ്റു നൽകാത്തതിൽ തനിക്ക് വേദനയുണ്ടെന്നും സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തം ഹൈക്കമാൻഡ് പുന:പരിശോധിക്കണമെന്നും കെ.സി ജോസഫ് അറിയിച്ചു. സോണി അഗസ്റ്റിന് സീറ്റു നിഷേധിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് അഡ്വ.സജീവ് ജോസഫിന് ഇരിക്കൂർ മണ്ഡലം കൊടുത്തതതായാണ് സുചന ഹൈക്കമാൻഡ് നടത്തിയ സർവ്വേയിൽ സജീവ് ജോസഫിനാണ് വിജയ സാധ്യതയെന്ന് കണ്ടെത്തിയതായി കെ.സി വേണുഗോപാൽ എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി എ ഗ്രൂപ്പ് പ്രവർത്തകർ ശ്രീകണ്ഠാപുരത്ത് പ്രതിഷേധമാരംഭിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കൾ കൂട്ട രാജി വെച്ച് പ്രതിഷേധ പ്രകടനം നടത്തി. അഡ്വ സജീവ് ജോസഫാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന ഹൈക്കമാൻഡ് തീരുമാനം വന്നതിന് പിന്നാലെയാണ് പ്രതിഷേധ സുചകമായി ഭാരവാഹികൾ രാജി വെച്ചത്. നേരത്തെ
ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഇവർ ഉന്നയിച്ചിരുന്നു.
ഇതു ഹൈക്കമാൻഡ് നിരാകരിച്ചതിന് പിന്നാലെയാണ് കൂട്ടരാജിയുണ്ടായത്. കെ.സി ജോസഫിന്റെ വിശ്വസ്തനായ
സോണി സെബാസ്റ്റ്യൻ കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനവും രാജി വച്ചിട്ടുണ്ട്ഇരിക്കൂറിൽ ഏകപക്ഷീയമായ സ്ഥാനാർഥി പ്രഖ്യാപനമെന്ന് സോണി സെബാസ്റ്റ്യൻ പ്രതികരിച്ചു. സോണി സെബാസ്റ്റ്യന് പിന്നാലെ 22 ഡിസിസി അംഗങ്ങളും 13 മണ്ഡലം പ്രസിഡന്റുമാരും രാജി വച്ചു.
സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം നടന്നിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ കൂട്ട രാജിയെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.
സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ എ ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് ഫാക്സ് അയക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഇരിക്കൂറിലെ സ്ഥാനാർത്ഥി നിർണയുമായി ബന്ധപ്പെട്ട് കെ.സുധാകരനും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ നിർത്തുന്നത് ജയസാധ്യതയുള്ള മണ്ഡലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ തുറന്നടിച്ചു. ഇരിക്കൂറിൽ എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം കെ.പി.സി.സി നേതൃത്വത്തിനായിരിക്കുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റായതന്നോട് കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയം ആലോചിച്ചിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു. ചില നേതാക്കളുടെ ഇടപെടലുകൾ ഈ കാര്യത്തിലുണ്ടായിട്ടുണ്ട്. കാലാകാലങ്ങളായി വെച്ചുപുലർത്തിയിരുന്ന മാനദണ്ഡങ്ങൾ സ്ഥാനാർത്ഥി നിർണയത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.
ഇരിക്കുറിൽ എ ഗ്രൂപ്പിനെ തഴഞ്ഞതിലുള്ള പൊതുവികാരം കോൺഗ്രസ് ഭരിക്കുന്ന മറ്റ് രണ്ടു മണ്ഡലങ്ങളിൽ ബാധിക്കുമെന്ന ആശങ്ക ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുണ്ട്. സതീശൻ പാച്ചേനി മത്സരിക്കുന്ന കണ്ണൂരും സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരും കാലുവാരുമെന്ന ഭീഷണി എവിഭാഗം മുഴക്കിയിട്ടുണ്ട്. ഇതു ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും നഷ്ടപ്പെടാനിടയാക്കുമെന്നാണ് വിലയിരുത്തൽ.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications