വന്യജീവി ആക്രമണം തടയാൻ വനാതിര്‍ത്തിയില്‍ വനപാലക സേന കാവലിരിക്കണം; കെ സുധാകരൻ
കണ്ണൂര്‍: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം തടയാന്‍ സര്‍ക്കാരിനും വനംവകുപ്പിനും കഴിയാത്തതിനാലാണ് ഒരാള്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് കണ്ണൂര്‍ പയ്യാമ്പലത്തെ പാംഗ്രാവ്റിസോട്ടില് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.സമരാഗ്നി പ്രചരണജാഥ കണ്ണൂരിലെത്തിയപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ഇരിക്കുന്നതു പോലെ കേരളത്തിന്റെ വനാതിര്‍ത്തിയില്‍ വനപാലക സേന കാവലിരിക്കണം. എന്നാലെ വനത്തിലനുളളിലെ വന്യമൃഗങ്ങളുടെ ചലനങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുകയുളളൂ. താന്‍ വനംവകുപ്പ് മന്ത്രിയായിരിക്കെയാണ് വനംവകുപ്പില്‍ ആദിവാസിയുവാക്കളെയെടുത്ത് സേനയുണ്ടാക്കിയതെന്നും കെ.സുധാകരന് ചൂണ്ടിക്കാട്ടി. കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ടുളള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നടത്താത്തിന്റെ ഫലമായാണ് വീട്ടില്‍ കയറി മാനന്തവാടിയില്‍ ഒരാളെ കൊല്ലാന്‍ കാരണമായത്.ഈക്കാര്യത്തില്‍ വനംവകുപ്പ് ജാഗ്രതപുലര്‍ത്തിയില്ല. ആന വനമേഖലയിലുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

കര്‍ണാടക സര്‍ക്കാരുമായി യോജിച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുന്ന സൈന്യത്തെ പ്പോലെ വനംവകുപ്പ് സേനയും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കണമെന്നും സുധാകരന് പറഞ്ഞു. അപകടകാരിയായ കാട്ടാന വനാതിര്ത്തിയിലുണ്ടെന്ന് തിരിച്ചറിയാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. താന്‍ വനംവകുപ്പ് മന്ത്രിയായപ്പോള്‍ ഫെന്‍സിങും കിടങ്ങും ആനമതിലുമൊക്കെ നിര്‍മിച്ചുവെങ്കിലും കാട്ടാനകള്‍ അതിനെയൊക്കെ അതിജീവിച്ചു ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു.
അതിബുദ്ധിയുളള കാട്ടനയെ നേരിടാന്‍ കൂടുതല്‍ ബുദ്ധിയും കഴിവും പ്രയോഗിക്കുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി സുധാകരന് പറഞ്ഞു. കര്‍ണാടകയില്‍ ആരും ഞങ്ങള്ക്ക്് എതിരല്ല. ഇവരുടെ ഭാഗത്തു നിന്നും പ്രഷര്‍ ഉണ്ടാകാത്തതാണ് അവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകില്ലെന്നും സുധാകരന് പറഞ്ഞു. പിണറായിി വിജയന് പോയി പ്രധാനമന്ത്രിയുടെ മുന്പില് പോയി ഓച്ഛാനിച്ചു നിന്നില്ലെയെന്നും മികച്ച പാര്‍ലമെന്റേറിയനായ എന്‍.കെ പ്രേമചന്ദ്രന് വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും കെ.സുധാകരന് പറഞ്ഞു.
തങ്ങളുടെ യാത്രയില്‍ സമ്പന്നരെ മാത്ര്ം കണ്ടു ഇടതുപക്ഷ സര്‍ക്കാരിന്റെ യാത്രയില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരെ കണ്ട യാത്രയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അവരുടെ നീറുന്ന പ്രശ്നങ്ങള്‍ മനസിലാക്കി കൊണ്ടു വ്യതിരക്തമായ ശൈലിയിലാണ് യാത്ര മുന്‍പോട്ടു പോകുന്നതെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പ്രതീകമാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്. എം.വി ആറും താനും ചേര്‍ന്നുണ്ടാക്കിയ സ്ഥാപനമാണത്. യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പരിയാരത്തെ മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തവരാണ് സി. പി. എം. യു.ഡി. എഫ് ഭരണം വന്നാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ പോയന്റ് ഓഫ് കോള്‍ പദവി നേടിയെടുക്കുന്നതിനായി താന്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രിയെ നേരിട്ടുകണ്ടു നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അര്‍ബന്‍ മേഖലയില്‍ സ്ഥി ചെയ്യുന്നതിനാലാണ് വിമാനത്താവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി നല്‍കാത്തതെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പറയുന്നത്. മട്ടന്നൂര്‍ നഗരസഭയിലാണ് കണ്ണൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ കോര്‍പറേഷനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണത്. മന്ത്രിയെ ഈക്കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കെ.സുധാകരന് പറഞ്ഞു.
എംപിയെന്ന നിലയില്‍ തന്റെ കാലാവധി തീരാന്‍ പോവുകയാണ്, എന്നാല്‍ എംപിയല്ലെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുമെന്നും കെ.സുധാകരന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ടി.സിദ്ദിഖ് എം. എല്‍. എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, സോണി സെബാസ്റ്റിയന്, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, എ. ഐ.സി.സി വക്താവ് ഷമാമുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications