കെ റെയില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കൂട്ട് പ്രതിയാന്‍ ശ്രമിക്കുന്നു: പി കെ കൃഷ്ണദാസ്
കണ്ണൂര്‍: കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരോ റെയില്‍വേ മന്ത്രാലയമോ യാതൊരു ഉറപ്പും സംസ്ഥാനത്തിന് ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് കെ റെയില്‍ തുടങ്ങാന്‍ ആവശ്യമായ ചില അനുമതികള്‍ റെയില്‍വേ മന്ത്രാലയവും കേന്ദ്രസര്‍ക്കാരും നല്‍കിയിട്ടുണ്ടെന്നാണ്. ഇത് തികച്ചും അടിസ്ഥാന രഹിതമാന്നെ് മാത്രമല്ല കെ റെയില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കൂട്ട് പ്രതിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കുടിയിറക്കപ്പെടുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്.

ഈ പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിനെതിരായിട്ടാണ് ഉയര്‍ന്ന് വരുന്നത്. അതു കൊണ്ട് ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനും കേന്ദ്രസര്‍ക്കാരിനെ കൂട്ടുപ്രതിയാക്കാനുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപയുടെ കടത്തില്‍ മുങ്ങിത്താണ കേരളത്തിന് ഇത്രയും വലിയ കടബാധ്യത ഏറ്റെടുക്കാനാവുമോയെന്ന ആശങ്കയാണ് പങ്കുവെച്ചത്. നിത്യനിതാനച്ചെലവിന് പോലും കടമെടുക്കുന്ന സംസ്ഥാനത്ത് ഇത്രയും വലിയ കടബാധ്യതയേറ്റെടുത്ത് നടപ്പാക്കേണ്ട അനിവാര്യമായ പദ്ധതിയാണോ കെ റെയില്‍ എന്ന് ആശങ്കയും മുഖ്യമന്തിയുമായി കേന്ദ്രസര്‍ക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. സത്യമിതായിരിക്കെ കെ റെയില്‍ തുടങ്ങാനാവശ്യമായ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തികച്ചും അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ കുടിയിറക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്രത്തിനാവില്ല. ജനങ്ങളുടെ ആശങ്ക പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. ഇത്രയും സാമ്പത്തിക ബാധ്യതയേറ്റെടുത്ത് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതിയല്ല കെ റെയില്‍ എന്ന ബിജെപി നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
160 കിലോ മീറ്റര്‍ വേഗതയില്‍ തീവണ്ടിയോടിക്കാന്‍ മറ്റെന്തെങ്കിലും ബദല്‍ പദ്ധതിയുണ്ടോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. കൊറോണ സാഹചര്യത്തില്‍ എല്ലാ പാസഞ്ചര്‍ തീവണ്ടികളും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പാസഞ്ചര്‍ തീവണ്ടികള്‍ പുനരാരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ടിപിആര്‍ കുറഞ്ഞു. എന്നാല്‍ കേരളത്തില്‍ കൊറോണ രോഗികള്‍ വര്‍ദ്ദിച്ച് വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊറോണ പ്രോട്ടോക്കോള്‍ ശക്തമായി നടപ്പാക്കുന്ന സാഹചര്യത്തില്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ കൂടി മാത്രമേ ട്രെയിന്‍ യാത്ര സാധ്യമാവുകയുള്ളു. കൊറോണ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ പാസഞ്ചര്‍ തീവണ്ടികള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications