15 കാരിയെ ലോഡ്ജില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ യുവാവിനെ സഹായിച്ച റിസപ്ഷനിസ്റ്റ് അറസ്റ്റില്‍
വളപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശിയായ 22 വയസുകാരന് ലോഡ്ജ് മുറിയില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്ത പുതിയ തെരുവിനെ ലോഡ്ജ് റിസപ്ഷനിസ്റ്റിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.
പുതിയ തെരുവിലെ രാജേഷ് റസിഡന്‍സിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂര്‍ കണ്ണോത്തും ചാലിലെ ലയാന്‍ പീറ്ററെ (64) യാണ് തളിപ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 15 കാരിയെ ഇക്കഴിഞ്ഞ ജൂണ്‍ 25നാണ് കാണാതായത്.

മാതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും പോക്സോ നിയമപ്രകാരവും തിരുവനന്തപുരം കുളത്തൂര്‍മല കാട്ടാക്കട സ്വദേശി എസ്.എസ്. ജിതീഷിനെ(22) തളിപറമ്പ് പൊലിസ് ബാംഗ്ലൂരില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ റിമാന്റില്‍ കഴിയുകയാണ്. യുവാവിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വീടിന് സമീപത്തെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ ശേഷം വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ മാതാവ് പരാതി നല്‍കിയത്. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വളപട്ടണം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് വഴിതിരിവായത്.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സോഷ്യല്‍മീഡിയയിലൂടെയുള്ള പരിചയമാണ് തിരുവനന്തപുരം സ്വദേശിയായ 22 വയസുകാരനും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിക്കപ്പുറമുള്ള പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലാകാന്‍ കാരണമെന്ന് പൊലിസ് പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമിലും വാട്സാപ്പിലുമുള്ള പരിചയം ദൃഢമാവുകയും ഇവര്‍ നേരില്‍ കാണാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണ് യുവാവ് കണ്ണൂര്‍ നഗരത്തിന് തൊട്ടടുത്തുള്ള പുതിയ തെരുവില്‍ പെണ്‍കുട്ടിയെ കാണാനെത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വളപട്ടണം പൊലിസില്‍ പരാതി നല്‍കിയത്












Click it and Unblock the Notifications