ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കളരിവാതുക്കല്‍ ഭഗവതിയുടെ തിരുമുടി താഴ്ന്നു
പഴയങ്ങാടി: ഉത്തര കേരളത്തിലെ തെയ്യാട്ട കാലത്തിന് സമാപനം കുറിച്ചു കൊണ്ടു വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം സമാപിച്ചു. മഴമാറി നിന്ന സുഖകരമായ അന്തരീക്ഷത്തിലാണ് പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കളരിവാതുക്കല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഉയര്‍ന്നത്.
പുഴാതി. അഴീക്കോട്, കുന്നാവ് പള്ളിക്കുന്ന് എന്നിവടങ്ങളിലെ ആശാരിമാരാണ് അംബര ചുംബിയായ തിരുമുടി ഒരുക്കിയത്. 21 കോല്‍ നീളവും 5.75 കോല്‍ വീതിയുമുള്ള ഏഴ് കവുങ്, 16 വലിയ മുളകള്‍ എന്നിവ കൊണ്ടു തീര്‍ത്ത തിരുമുടി ഒരുക്കിയത്.

ജൂണ്‍ രണ്ടിന് വൈകുന്നേരം 4.30 നാണ് തിരുമുടി ഉയര്‍ന്നത്. മുഖ്യ കോലക്കാരന്‍ ബാബു മുത്താനിശേരി പെരുവണ്ണനാണ് തിരുമുടിയേറ്റത്. ബാബുവിന്റെ നേതൃത്വത്തില്‍ നാലുപുരയ്ക്കല്‍ ആശാരിമാര്‍ ഒരാഴ്ച്ച കൊണ്ടു തീര്‍ത്ത തിരുമുടി ഒരു ദിവസം മുന്‍പെ ക്ഷേത്രമുറ്റത്ത് എത്തിച്ചിരുന്നു.
ഇതിനു ശേഷം കളിയാട് ദിവസം രാവിലെ കലശം നിറയ്ക്കല്‍ ചടങ്ങ് നടന്നു. പകല്‍ മൂന്നുമണി മുതല്‍ ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപയറ്റും നടന്നു. കളരിയാല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടിക്കൊപ്പം തിരുവര്‍ക്കാട്ട് ഭഗവതി, സോമേശ്വരി , പാടിക്കുറ്റി ചുഴലി ഭഗവതി പോര്‍ക്കലി എന്നീ ഉപദേവതകളും തിരുമുറ്റത്ത് എത്തിയിരുന്നു.
21 കോല്‍ നീളവും 5.75 കോല്‍ വീതിയുമുള്ള തിരുമുടി പച്ചമുളകള്‍ കൊണ്ടു കത്രിക പൂട്ടിട്ടാണ് ഉയര്‍ത്തിയത്. വ്രതക്കാരും അവകാശ പാരമ്പര്യമുള്ളവരും ചേര്‍ന്ന് ഓം കാര മന്ത്രധ്വനികള്‍ ഉരുവിട്ട് മുഖ്യ കോലക്കാരനായ മൂത്താനിശേരി ബാബു പെരുവണ്ണാന്റെ ശിരസിലേറ്റി തന്ത്രി നല്‍കിയ ഉടവാള്‍ കൈയ്യിലെടുത്ത് മൂന്ന് തവണ പ്രദിക്ഷണം വെച്ചു നാലരയോടെ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ ഭഗവതിയുടെ തിരുമുടി ആറുമണിയോടെ താഴേക്ക് ഇറക്കി.
തുടര്‍ന്ന് കലശ തട്ടില്‍ നിന്നും പൂക്കള്‍ വാരിവിതറിയതോടെ ഇത്തവണത്തെ തെയ്യം കാലത്തിന് സമാപനമായി. ഇതോടെ ചിലമ്പൊലിനാദമുയര്‍ന്ന തെയ്യ കാവുകള്‍ നിശബ്ദമാവും. കോലക്കാര്‍ തുലാം മാസം വരെ ഇനി അണിയലങ്ങള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുക. ഇനിയൊരു കളിയാട്ടക്കാലം വരുന്നത് വരെ. പഴയങ്ങാടി മാടായിക്കാവിലും ഭഗവതിയുടെ കളിയാട്ടം നടന്നിരുന്നു.












Click it and Unblock the Notifications