കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ നൃത്തട്രൂപ്പ് അരങ്ങിലെത്തി, താളചുവടുകളോടെ കലാകാരികള്‍
കണ്ണൂര്‍: ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കായി സ്വന്തമായി നൃത്തഗ്രൂപ്പൊരുക്കി കണ്ണൂര്‍ ജില്ലാപഞ്ചായത്ത്. ഇതിന്റെ തുടക്കം കുറിച്ചു കൊണ്ടു കണ്ണൂരിന്റെ വിനോദസഞ്ചാരകേന്ദ്രമായ പയ്യാമ്പലത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലെ വൃന്ദാവനത്തില്‍ രാധയായും രൗദ്ര ഭാവമുള്ള ദദ്രകാളിയായും അവര്‍ നിറഞ്ഞാടി...ചടുല നൃത്തത്തിനെപ്പം പയ്യാമ്പലത്തെ കടല്‍ കാറ്റ് പോലും താളം പിടിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കാന്‍ ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് ആരംഭിച്ച 'ഭദ്ര' ട്രാന്‍സ് ജെന്‍ഡേഴ്സ് നൃത്ത സംഘത്തിന്റെ അരങ്ങേറ്റ വേദിയാണ് ജില്ലയിലെ കലാ സംസ്‌കാരിക മണ്ഡലത്തില്‍ പുതുചരിത്രം കുറിച്ചത്.2021-22, 2022- 23 എന്നീ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് സംഘത്തിനായി രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഈ തുക ഉപയോഗിച്ച് നൃത്തത്തിന് ആവശ്യമായ വസ്ത്രവും മേക്കപ്പ് സാധനങ്ങളും വാങ്ങിയതിനൊപ്പം പരിശീലനവും പൂര്‍ത്തിയാക്കി. കാഞ്ചി ബാവ, റീമ , കാവ്യ ബിജു, എമി ഷിറോണ്‍, ശ്യാമിലി ശ്രീജിത്ത് തുടങ്ങി 13 പേരാണ് സംഘത്തിലുള്ളത്. കൂത്തുപറമ്പ് സ്വദേശികളായ സൂരജ്, അസ്നേഷ് എന്നിവരാണ് പരിശീലകര്‍. സംഘം ഇനി മറ്റ് വേദികളിലും നൃത്തവുമായി ദൃശ്യ വിസ്മയം തീര്‍ക്കും.
കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ട്രാന്‍സ് നൃത്ത സംഘം രൂപീകരിക്കുന്നത്. ട്രാന്‍സ് ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. നേരത്തെ ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. പയ്യാമ്പലം ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
നൃത്ത സംഘം ഇവര്‍ക്ക് വരുമാന മാര്‍ഗമായി മാറുമെന്നും അതിലുടെ ജീവിത ചെലവ് കണ്ടത്താനാകുമെന്നും പി പി ദിവ്യ പറഞ്ഞു.വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് തന്നെ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച ജില്ലാപഞ്ചായത്താണ് കണ്ണൂര്‍.വിവിധ പദ്ധതികള്‍ ട്രാന്‍സ് ജെന്‍ഡര്‍മാര്‍ക്കായി ഈവര്‍ഷവും നടപ്പിലാക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ പറഞ്ഞു.












Click it and Unblock the Notifications