Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്റെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി

കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി മുന്നൂറിലേറെ കേസുകളാണ് പൊലിസ് അര്‍ബന്‍ ബാങ്ക്, എനി ടൈം ഡയറക്ടര്‍മാര്‍ക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്തത്

 kerala-police-1654832710-167

കണ്ണൂര്‍:അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ് പി എം പ്രദീപ് കുമാറിനാണ് മേല്‍നോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ & കാസര്‍ഗോഡ് യൂണിറ്റ് ഡിവൈഎസ്പി റ്റി മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാരായ ജി ഗോപകുമാര്‍, എം സജിത്ത്, ആര്‍.രാജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്‍, ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരി എന്നിവര്‍ സംഘത്തെ സഹായിക്കും. കണ്ണൂര്‍ സിറ്റി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 23 ക്രൈം കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ;റ്റിലായ തൃശൂര്‍ സ്വദേശികളായഗഫൂര്‍, ഷൗക്കത്തിലി, ആദികകെ.വി ജീന, ആന്റണി എന്നിവരുടെ പേരില്‍ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുളള സ്വത്ത് കണ്ടുകെട്ടാമെന്നുളള നിയമപരമായ അവകാശമുണ്ടെന്നാണ് പൊലിസ് പറയുന്നത്.

കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി മുന്നൂറിലേറെ കേസുകളാണ് പൊലിസ് അര്‍ബന്‍ ബാങ്ക്, എനി ടൈം ഡയറക്ടര്‍മാര്‍ക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്തത്. ഏകദേശം അഞ്ഞൂറു കോടിരൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ കേസിലെ മുഖ്യപ്രതികളായ ഗഫൂര്‍, ഷൗക്കത്തലി, കെ.വി ജീന എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ എര്‍ണാകുളം സ്വദേശി ആന്റണിയെ പിടികൂടാന്‍ കഴിയാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. ഇയാള്‍ ചെന്നൈവഴി മുങ്ങിയെന്നാണ് പൊലിസ് പറയുന്നത്. അര്‍ബന്‍നിധിയിലെ നിക്ഷേപങ്ങളില്‍ നിന്നും 17-കോടിരൂപ എനി ടൈംമണിയിലേക്ക് വകമാറ്റുകയും ആ പണം അടിച്ചുമാറ്റുകയും ചെയ്തത് ആന്റണിയാണെന്നു ഷൗക്കത്തലി, ഗഫൂര്‍ എന്നിവര്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതോടെയാണ് സ്ഥാപനത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഈക്കാര്യത്തില്‍ വ്യക്തതവരുന്നതിനായി ആന്റണിയുടെ അറസ്റ്റു അനിവാര്യമാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. നേരത്തെ തലശേരി സെഷന്‍സ് കോടതിയില്‍ ആന്റണി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തളളിക്കളയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+