ട്രഷറിയില്‍ വിജിയലന്‍സ് റെയ്ഡ്; വ്യാപക സാമ്പത്തിക ക്രമക്കേടുകളുടെ തെളിവ് കണ്ടെത്തി
കണ്ണൂര്‍: തിരുവനന്തപുരം ട്രഷറിയിലെ സാമ്പത്തിക ക്രമക്കേടുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കണ്ണുര്‍ ട്രഷറിയിലും വിജിലന്‍സ് റെയ്ഡ്.കണ്ണുരിലെ സര്‍ക്കാര്‍ പണമിടപാട് നടക്കുന്ന സ്ഥാപനങ്ങളില്‍ നിരവധി പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് റെയ്ഡ് തുടരുന്നു. ജില്ലയിലെ സര്‍ക്കാര്‍ സാമ്പത്തിക ഇടപാടുകളുടെ മുഖ്യ കേന്ദ്രമായകണ്ണൂര്‍ ജില്ലാ ട്രഷറിയിലാണ് വിജിലന്‍സ് വ്യാപകമായ പരിശോധന നടത്തിയത്.
വെള്ളിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം വരെയായിരുന്നു അതീവ രഹസ്യമായി റെയ്ഡ് നടത്തിയത്.റെയ്ഡില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച ചില രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണുര്‍ ജില്ലാ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് നിഥിന്‍ രാജിന്റെ നേതൃത്വത്തില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

സര്‍ക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ സ്വന്തം അക്കൗണ്ടു വഴി നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ട്രഷറി കേന്ദ്രീകരിച്ചുള്ള നിരവധി പരാതികളാണ് പൊതുജനങ്ങളില്‍ നിന്നും ഇടപാടുകാരില്‍ നിന്നും വിജിലന്‍സിന് ലഭിച്ചിരുന്നത്.ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രഷറിയുടെ പ്രവര്‍ത്തനം വിജിലന്‍സിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു വരും ദിനങ്ങളിലും റെയ്ഡ് തുടരുമെന്ന് വിജിലന്‍സ് റെയ്ഡ് തുടരുമെന്ന് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് അറിയിച്ചു.
കഴിഞ്ഞ മാസം കൈക്കുലി വാങ്ങുന്നതിനിടെ കണ്ണുര്‍ കോര്‍പറേഷനിലെ ഒരു റവന്യു ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കൈയ്യോടെ പിടികൂടിയിരുന്നു.നേരത്തെ പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫിസിലും വിജിലന്‍സ് റെയ്ഡു നടന്നിരുന്നു ഇവിടെ നിന്നും വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. കൈക്കൂലി വാങ്ങിയെന്ന തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ഒരു മോട്ടോര്‍ വെഹികള്‍ അസി. ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications