കണ്ണൂരിലെ അക്രമം നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയൊരുക്കി പൊലീസ്
കണ്ണൂര്‍: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെയും ജില്ലയായ കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു.ചൊവ്വാഴ്ച്ച രാത്രി മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ വരെ കണ്ണുര്‍ ജില്ലയില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്.ചക്കരക്കല്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ സി.പി.എമ്മു കാരെന്ന് ആരോപിക്കുന്ന സംഘം ബോംബെറിഞ്ഞു വീടിന്റെ വാതിലും ജനല്‍ ചില്ലുകളും വാഷിങ് മെഷിനും തകര്‍ന്നു. ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയാണ് അക്രമം'ചക്കരക്കല്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
തളിപ്പറമ്പിലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫിസ് എറിഞ്ഞുതകര്‍ത്തിരുന്നു' തോട്ടട എസ്.എന്‍ കോളേജ് പരിസരത്ത് കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിന് രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ എസ്.എന്‍ കോളേജ് യൂനിറ്റ് സെക്രട്ടറി ആദര്‍ശ്, ആദിഷ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയത്.വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഡി.സി.സി ഓഫിസിന് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനിടെ അക്രമ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്ന്ന്കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമാന്‍ഡോകളുടേത് അടക്കമുള്ള സുരക്ഷയാണ് കെപിസിസി പ്രസിഡന്റിന് ഏര്‍പ്പെടുത്തിയത്.

സുധാകരന് നിലവില്‍ രണ്ടു ഗണ്മാന്മാരുടെ സുരക്ഷയാണുണ്ടായിരുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളുടെ സുരക്ഷ കൂടാതെ ലോക്കല്‍ പോലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന ഓരോ പരിപാടിയിലും സ്പെഷല്‍ ബ്രാഞ്ച് സംവിധാനത്തിന്റെ നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തി.സുധാകരന്റെ വീട്ടിലേക്കു സിപിഎം മാര്‍ച്ച് നടത്തിയ സാഹചര്യത്തില്‍ നടാലിലെവീടിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആക്രമണ സാധ്യത കണക്കിലെടുത്തു പാര്‍ട്ടി ഓഫിസുകള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം പ്രമുഖ കോണ്‍ഗ്രസ്നേതാക്കളുടെ സുരക്ഷാ സംവിധാനവും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോടു നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസ ണ്ടളിലായി വിവിധ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നു.
Recommended Video
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications