പാനൂര്‍ വിഷ്ണുപ്രിയാ കൊലക്കേസ്, വിചാരണകോടതിയില്‍ സഹോദരിയെയും സാക്ഷികളെയും വിസ്തരിച്ചു
തലശേരി: നാടിനെ നടുക്കിയ വിഷ്ണു പ്രിയ കൊലയില്‍ കോടതിയില്‍ വിചാരണ തുടങ്ങി. പ്രതി കൊല നടത്താനെത്തിയ തൊണ്ടിമുതലായ ബൈക്ക് കോടതി ഹാളിലെത്തിച്ചാണ് വിചാരണ നടത്തിയത്. ഒന്നാംനിലയിലുളള കോടതിയുടെ സാക്ഷിക്കൂടിന്സമീപമാണ് ബൈക്ക്വെച്ചത്. പാനൂര്‍ വളള്യായയിലെ വിഷ്ണുപ്രിയയെ(23)വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണവേളയിലാണ കഴിഞ്ഞദിവസം രാവിലെ കോടതിയില്‍ എത്തിച്ചത്.
സംഭവശേഷം പ്രതിസഞ്ചരിച്ച ബൈക്ക് പാനൂര്‍ പോലീസ് സ്റ്റേഷനിലായിരുന്നു. കൊലപാതകത്തിന് ശേഷം ഒരാള്‍ പോകുന്നത് കണ്ടതായി റോഡിലുണ്ടായിരുന്ന ശ്രേയസ് പോലീസിന് മൊഴി നല്‍കിയിരുന്നു. ശ്രേയസിനെ വിസ്തരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയില്‍ ബൈക്ക് ഹാജരാക്കിയത്. ഈ ബൈക്ക് സാക്ഷി തിരിച്ചറിയുകയും ചെയ്തു.സാക്ഷി വിസ്താരത്തിന് ശേഷം ബൈക്ക് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വിഷ്ണുപ്രിയയുടെ മറ്റൊരു സഹോദരി വിസ്മയെ ബുധനാഴ്ച്ച തലശേരിഅഡീഷനല്‍ ജില്ലാകോടതി(ഒന്ന്)ജഡ്ജ് മുന്‍പാകെ വിസ്തരിച്ചിരുന്നു.

2022- ഒക്ടോബര്‍ 22-ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് സംഭവം. വിഷ്ണുപ്രീയയുടെ മുന്‍സുഹൃത്ത് മാനന്തേരിയിലെ താഴെ കളത്തില്‍ എ.ശ്യാംജിത്താ(25)ണ്കേസിലെ പ്രതി.വിഷ്ണുപ്രിയ മറ്റൊരു സുഹൃത്തായ നിലമ്പൂര്‍ സ്വദേശിയായ വിപിന്‍രാജുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീട്ടില്‍കടന്നു കയറികൊലപ്പെടുത്തിയത്.സംഭവദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യല്‍കസ്റ്റഡിയിലാണ്. പാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ.
സാക്ഷിവിസ്താരം നവംബര്‍ പതിനൊന്നുവരെ തുടരും. പ്രണയവൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി ശ്യാംജിത്ത് സഹോദരിയുടെ കൂട്ടുകാരിയായ വിഷ്ണുപ്രീയയെ കൊല ചെയ്തതെന്നാണ് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പാനൂര്‍ ടൗണിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ലാബ് ടെകനീഷ്യനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വിഷ്ണുപ്രീയ. നേരത്തെ മുന്‍പരിചയമുണ്ടായിരുന്ന ശ്യാംജിത്തുമായി അടുത്ത സൗഹൃദം ഇവര്‍ക്കുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് വിഷ്ണുപ്രീയ തന്നില്‍ നിന്നും അകന്നു പോകുന്നുവോയെന്ന സംശയമാണ് വിഷ്്ണുപ്രീയയോട് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് പ്രതി മൊഴിനല്‍കിയിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് പ്രതികൊലനടത്തിയതെന്നാണ് പൊലിസ്‌കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനായി ആയുധങ്ങള്‍ വാങ്ങിയത് കൂത്തുപറമ്പിലെ ഒരുകടയില്‍ നിന്നാണെന്ന് പൊലിസ് തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications