Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷ്ണുപ്രിയ വധം: പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവസാനം ചെയ്ത വാട്‌സ് ആപ്പ് കോള്‍

തലശേരി: മൊകേരി വളള്യായി വിഷ്ണുപ്രിയ കൊലപാതകത്തില്‍ പൊലിസിന് തുമ്പായത് പൊന്നാനി സ്വദേശിയായ യുവാവ് വിഷ്ണുപ്രിയയുമായി നടത്തിയ വാട്‌സ് ആപ്പ് വീഡിയോകോളാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും കൊല്ലപ്പെടുന്ന സമയത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോള്‍ വഴി സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. യുവതിയുടെ പുറകിലൂടെ പിന്‍വശത്തൂടെ ഗ്രില്‍സ് തുറന്ന് എത്തിയ ശ്യാംജിത്ത് നില്‍ക്കുന്നത് പൊന്നാനി സ്വദേശിയായ യുവാവ് വീഡിയോയിലൂടെ തന്നെ കണ്ടിരുന്നു. തിരിഞ്ഞു നോക്കി ശ്യാംജിത്തെന്ന് അപ്രതീക്ഷിതമായി വീട്ടിലെ കിടപ്പുമുറിയില്‍ ഇയാള്‍ എത്തിയതിന്റെ ഞെട്ടലില്‍ വിഷ്ണുപ്രിയ വിളിച്ചു പോവുകയും ചെയ്തു. അപ്പോഴെക്കും തലയക്ക് ചുറ്റിക കൊണ്ടു അടിവീണിരുന്നു. ഇതോടെ ഫോണ്‍ കൈയ്യില്‍ നിന്നും തെറിച്ചു പോവുകയും വീഡിയോകട്ടാവുകയും ചെയ്തു.വിഷ്ണുപ്രിയക്ക് എന്തോസംഭവിച്ചിട്ടുണ്ടെന്ന് പരിഭ്രാന്തനായ പൊന്നാനി സ്വദേശിയാണ് കൊളവല്ലൂര്‍ പൊലിസ് സ്‌റ്റേഷനില്‍ വിളിച്ചുപറയുന്നത്.

ഇതുകൂടാതെ തറവാട്ടുവീട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ബന്ധുക്കളെയും ഇയാള്‍ വിളിച്ചറിയിച്ചു. ഇങ്ങനെയാണ് ഇവര്‍ വീട്ടിലേക്ക് ഓടിയെത്തുന്നത്.വിഷ്ണുപ്രിയയുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്ന പൊന്നാനി സ്വദേശിയായ യുവാവിനെയും ശ്യാംജിത്ത് കൊല്ലാനായി പദ്ധതിയിട്ടിരുന്നതായി പൊലിസില്‍ മൊഴി നല്‍കിയിരുന്നു. പൊന്നാനി സ്വദേശിയായ യുവാവ്‌വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. ഇതിനുകാരണക്കാരനായ യുവാവിനെ കൊല്ലാനാണ് പദ്ധതിയിട്ടത്. തന്റെ പ്രണയം തകര്‍ത്തതിനു പിന്നില്‍ ഇയാളാണെന്ന വൈരാഗ്യമായിരുന്നു കാരണം. പൊന്നാനി സ്വദേശിയായ യുവാവിനെ കേസിലെ പ്രധാനസാക്ഷിയാക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

kannur

സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയും ചില കൊറിയന്‍ ക്രൈം സിനിമകളുമാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്.വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും.പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടിരുന്നു.
വീട്ടില്‍ കയറി പെണ്‍കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്.

പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു. ശ്യാംജിത്തിന്റെ മൊഴിയനുസരിച്ചാണ് പൊലിസ് കൊലനടത്തിയ വസ്തുക്കള്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+