കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസനമെന്നത് നെഗറ്റീവായ ആശയമല്ല; കെ റെയിലിനെ അനുകൂലിച്ച് എം മുകുന്ദന്‍

Google Oneindia Malayalam News

തലശേരി: കെ റെയില്‍ സമരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള വികസന പദ്ധതിയായ കെ. റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവര്‍ ഭാവിതലമുറയോടാണ് തെറ്റുചെയ്യുന്നത്. സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള എല്ലാ ആശയത്തെയും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ചേര്‍ന്ന സാംസ്‌കാരിക സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 30 വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ പോയപ്പോള്‍ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് ബുള്ളറ്റ് ട്രെയിനില്‍ മിന്നല്‍ വേഗത്തിലാണ് പോയത്. പശുക്കള്‍ മേയുന്ന നാട്ടിന്‍ പുറത്തുകൂടിയാണ് ട്രെയിന്‍ ഓടിയത്. അവിടെ പരിസ്ഥിതിക്ക് ഒന്നും സംഭവിച്ചില്ല.

KANNUR1

പാശ്ചാത്യനാടുകളില്‍ ജനങ്ങള്‍ കുറവാണെന്ന് പറയുന്നവര്‍ ജനസാന്ദ്രതയുള്ള ചൈനയിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കുതിക്കുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 320 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാതയാണ് നിര്‍മിക്കുന്നത്. അവിടെ സാമൂഹ്യാഘാതത്തിന്റെയും പരിസ്ഥിതിയുടെയും പേരില്‍ ആരും പദ്ധതിയെ എതിര്‍ക്കുന്നില്ല.

മാപ്പ് പറഞ്ഞോ ഇല്ലെങ്കില്‍ 100 കോടി തരേണ്ടി വരും; ബിജെപി അധ്യക്ഷനെതിരെ നിയമനടപടിയുമായി ഡിഎംകെമാപ്പ് പറഞ്ഞോ ഇല്ലെങ്കില്‍ 100 കോടി തരേണ്ടി വരും; ബിജെപി അധ്യക്ഷനെതിരെ നിയമനടപടിയുമായി ഡിഎംകെ

വികസനമെന്നത് നെഗറ്റീവായ ആശയമല്ലെന്നും സംസ്ഥാനം കണ്ട ഏറ്റവും വലിയ പദ്ധതിയാണ് കെ. റെയില്‍ എന്നും അദ്ദേഹം പറഞ്ഞു. അത് സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രയത്‌നിക്കണമെന്നും പദ്ധതി രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
writer M Mukundan support silver line project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X