മേല്‍നോട്ട സമിതിയുടെ അനുമതി ഇല്ലാതെ പ്രവേശനം; സ്വാശ്രമയ മെഡിക്കൽ കോളേജിന് 10 ലക്ഷം പിഴയിട്ടു
കാസർഗോഡ്; കാഞ്ഞങ്ങാട് പിഎന്പണിക്കര് സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് പിഴയിട്ട് സുപ്രീം കോടതി.പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച സംഭവത്തിൽ 10 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ആറ് വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് നടപടി.
ഓൺലൈൻ നടപടികളൂടെ കുട്ടികളെ പ്രവേശിപ്പിക്കണം എന്നതായിരുന്നു മേൽനോട്ട സമിതിയുടെ നിർദ്ദേശം. എന്നാൽ ഇത് മറികടന്ന് 2018-19 അധ്യയന വർ}ഷത്തിൽ ആറ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഹൈക്കോടതി ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയിരുന്നു. എന്നാൽ വിദ്യാര്‍ത്ഥികളെ തുടർന്നും കോളേജിൽ പഠിപ്പിക്കാൻ അധികൃതർ അനുവദിച്ചെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ} ആരോപിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

അതേസമയം തങ്ങൾക്ക് ഒഴിവുള്ള ഒൻപത് സീറ്റുകളിലെ ആറ് സീറ്റുകളിലാണ് പ്രവേശനം ലഭിച്ചതെന്നും ഇതുമൂലം മറ്റ് വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നും കോടതിയിൽ വിദ്യാർത്ഥികൾ ചൂണ്ടാക്കി. അതേസമയം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് തുടർന്നും പഠിക്കാമെന്ന് ജസ്റ്റിസ്മാരായ എല്‍ നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications