അധ്യാപികയും മകളും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; കാസർഗോഡ് അധ്യാപകൻ അറസ്റ്റിൽ
കാസർകോഡ്: യുവതിയായ അധ്യാപികയും മകളും മരിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകനുമായ യുവാവ് അറസ്റ്റിൽ.സഫ്‍വാൻ ആദൂർ(29) എന്നയാളാണ് അറസ്റ്റിലായത്. കളനാട് അരമങ്ങാനത്ത് എംഎ റുബിന (32) മകൾ കെ ഹനാന മറിയം (5) എന്നിവരെയായിരുന്നു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. 15ന് മകളേയും കുഞ്ഞിനേയും കാണാനില്ലെന്ന് കാണി്ച് റുബിനയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചലിലായിരുന്നു വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫ്വാൻ അറസ്റ്റിലാകുന്നത്.

സഫ്വാനുമായുള്ള പ്രണയബന്ധം തകർന്നതും അയാൾ വേറെ വിവാഹം കഴിക്കാൻ തീരുമാനച്ചതുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ. സമൂഹമാധ്യമം വഴിയാണ് ഇവർ സഫ്വാനെ പരിചയപ്പെട്ടത്. കഴിഞ്ഞ 9 വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നത്രേ. എന്നാൽ അടുത്തിടെ സഫ്വാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.
ഇരുവരുടേയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളിൽ നിന്നും പോലീസ് വിശദമായി മൊഴിയെടുത്തിരുന്നു. തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യാ പ്രേരണ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.












Click it and Unblock the Notifications