അമ്മയേയും ഭാര്യയേയും കൊലപ്പെടുത്തി ആത്മഹത്യ: മൂന്നംഗ കുടുംബത്തിന്റെ മരണം, ഞെട്ടൽ മാറാതെ ആവിക്കര
കാഞ്ഞങ്ങാട്: ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. കാഞ്ഞങ്ങാട്ടെ സയിന്റിഫിക് വാച്ച് വർക്‌സ് ഉടമ സൂര്യപ്രകാശ്, അമ്മ ഗീത , ഭാര്യ ലീന എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കും ഭാര്യയ്ക്കും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. വീട്ടിൽ നിന്നും പോലീസ് ആത്മഹത്യ കുറുപ്പ് കണ്ടെടുത്തിരുന്നു.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ അജയ് പ്രകാശിനെ വിളിച്ച് നിമിഷങ്ങൾക്കകമാണ് സൂര്യപ്രകാശ് ജീവനൊടുക്കിയത്. വീട്ടിലെ രണ്ട് മുറികളിലായി ഭാര്യയേയും മാതാവിനേയും കൊലപ്പെടുത്തിയ ശേഷമായിരുന്നു സൂര്യ പ്രകാശ് ജീവനൊടുക്കിയത്.അമ്മയും അമ്മമ്മയും പോയെന്നും താനും പോകുകയാണെന്നുമായിരുന്നു സൂര്യപ്രകാശ് മകനോട് പറഞ്ഞത്. മകന്റെ ഗൂഗിൾപേയിൽ 7500 രൂപയും സൂര്യപ്രകാശ് അയച്ച് കൊടുത്തിരുന്നു.

കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലേറെയായി കോട്ടച്ചേരിയിൽ വച്ച് കട നടത്തി വരികയായിരുന്നു സൂര്യപ്രകാശ്. നാട്ടുകാരുമായി വളരെ അടുത്ത ബന്ധമായിരുന്നു ഇയാൾ പുലർത്തിയിരുന്നത്. എല്ലാവരോടും സൗമ്യനായും സന്തോഷത്തോടെയുമാണ് ഇദ്ദേഹം പെരുമാറിയിരുന്നത്. ആ ചിരിച്ച മുഖത്തിന് പുറകിൽ ഇത്രയും വലിയ പ്രതിസന്ധി അദ്ദേഹം അനുഭവിച്ചിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ അത് തുറന്നുപറഞ്ഞൂടായിരുന്നോയെന്നും ഇവർ ചോദിക്കുന്നു.












Click it and Unblock the Notifications